തിരുവനന്തപുരം ∙ സംസ്ഥാനത്ത് എയര്‍ഹോണുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി. 15,16 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 422 എയര്‍ഹോണുകള്‍ പിടിച്ചെടുക്കുകയും 8,21,500 രൂപ പിഴ ചുമത്തുകയും ചെയ്തതായി
അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ 390 എയര്‍ ഹോണുകള്‍ പിടിച്ചെടുക്കുയും അഞ്ചു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത്, റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി.
ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ബസിന്റെ പെര്‍മിറ്റും റദ്ദാക്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]