കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനിൽ വലിയ തോതിലുള്ള കലാപങ്ങളാണ് നടക്കുന്നത്. അഫ്ഗാൻ അതിര്‍ത്തിയില്‍ പാക് സൈന്യം താലിബാനോട് ഏറ്റുമുട്ടന്നതിനിടെയാണ് ബലൂച് പ്രവിശ്യയില്‍ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നത്.
ഇതിനിടെ പാക് നഗരങ്ങളില്‍ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതോടെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാകിസ്ഥാൻ സൈന്യം പാക് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ ആരോപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മാധ്യമ വിലക്ക് പാകിസ്ഥാനി പത്രപ്രവർത്തകൻ ഹമീദ് മിർ ആണ് രാജ്യത്തെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. നിരവധി തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട
ഹമീദ് മിര്‍ നിരവധി തവണ വിലക്കും നേരിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാകിസ്ഥാൻ സൈന്യം പാക് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്ന് അദ്ദേഹം തന്റെ വീഡിയോയില്‍ ആരോപിച്ചു.
വീഡിയോയിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച ഹമീദ്, പാകിസ്ഥാനിലുടനീളമുള്ള പ്രതിഷേധങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്ക് അവർ ഇന്ത്യൻ മാധ്യമങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നതെന്നും പറഞ്ഞു. Senior Pakistani Journalist Hamid Mir admits that Pakistan media is banned (by Pakistan Army) from covering protests and violence in Pakistan over last few days.
Says, Indian Media is the only source of information on protests and violence across Pakistan. Even a radical admits.
pic.twitter.com/UpoY3FbLdM — Aditya Raj Kaul (@AdityaRajKaul) October 14, 2025 പാക് നഗരങ്ങളില്‍ കലാപം ഒക്ടോബർ 14 -ന് ഇന്റർനെറ്റിൽ പ്രചരിച്ച ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനിലെ ചെറുതും വലുതുമായ നിരവധി നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകളും നടക്കുകയാണ്.
പാലസ്തീന് വിഷയത്തില്‍ സര്‍ക്കാർ നിലപാട് യുഎസിനും ഇസ്രയേലിനും അനുകൂലമാണെന്ന് ആരോപിച്ചാണ് ജനം തെരുവില്‍ ഇറങ്ങിയത്. Massive pro-Palestine protest in Karachi, Pakistan. pic.twitter.com/9cLzSuR2Ih — Hassan Mafi (@thatdayin1992) October 6, 2025 “Yeh jo dehshatgardi hai, iske peeche vardi hai!”From Quetta to Karachi, voices of the disappeared echo through Pakistan’s streets.
Mothers hold portraits, not their sons.This is not protest, it’s a nation’s cry for justice silenced by its own army.#BalochGenocide @ibdutt pic.twitter.com/MXpCUWDN6r — Aditya Narayan (@AdityaaRNarayan) October 13, 2025 #TLP doesn’t protest — it terrorizes. It doesn’t preach — it provokes.From #Lahore to #Karachi, every flare-up proves that religious militancy isn’t at the borders; it’s in #Pakistan’s streets.
1/2@theRealYLH @azizkool @TahirImran @AzazSyed #BanTLP pic.twitter.com/KOWWV1XpkI — Sameena Sultana (@SameenaSultan16) October 9, 2025 ⚡ Karachi#Pakistan #TLPProtest #TLP_PROTEST #TLP #TLPMarchForPalestine #گولی_کیوں_چلارہےہو pic.twitter.com/f5iXGBqVwY — DeFacto Files (@DeFactoFiles) October 13, 2025 എന്നാല്‍, നഗരങ്ങളിലെ പ്രതിഷേധങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാകിസ്ഥാൻ സൈന്യം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. പാകിസ്ഥാനിലെ പത്രസ്വാതന്ത്ര്യം വർഷങ്ങളായി സൈന്യത്തിന്റെ വലിയ സമ്മർദ്ദമാണ് നേരിടുന്നത്.
സര്‍ക്കാര്‍ സൈനിക വര്‍ത്തകൾ നല്‍കുന്നതിന് വലിയ തോതിലുള്ള സെൻസർഷിപ്പ് മാധ്യമങ്ങൾ നേരിടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]