പുൽപള്ളി ∙ സഹകരണബാങ്ക് വായ്പ തട്ടിപ്പിനിരയായ കേളക്കവല പറമ്പക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടി നീതി തേടി ബസ്റ്റാൻഡിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കഴിഞ്ഞദിവസങ്ങളിൽ സാറാക്കുട്ടിയും ഭർത്താവ് ഡാനിയേലും ആത്മഹത്യ ചെയ്ത കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ ഭാര്യ ജലജയും മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ.ഏബ്രഹാമിന്റെ വീടിനുമുന്നിൽ സമരം നടത്തിയിരുന്നു.
നടപടികളൊന്നുമില്ലാതെ വന്നപ്പോഴാണ് സമരവേദിയും സമരരീതിയും മാറ്റിയത്.
ബാങ്കിൽ ഈടായി നൽകിയ രേഖകൾ മടക്കിനൽകുക, വായ്പ എഴുതിത്തള്ളുക, കടക്കെണിയിലായ കുടുംബങ്ങൾക്ക് സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തന്റെയും ഭർത്താവ് ഡാനിയേലിന്റെയും പേരിൽ 75 ലക്ഷം രൂപ കുടിശിക ഉണ്ടെന്നും ഇത് തങ്ങളറിയാത്ത ബാധ്യതയാണെന്നും സാറാക്കുട്ടി പറയുന്നു.
ഈ ബാധ്യത തീർത്ത് ആധാരങ്ങൾ മടക്കി നൽകണമെന്നതാണ് ഇവരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]