കോഴിക്കോട്∙ നഗരത്തിനു ദീപാവലി സമ്മാനമായി ബീച്ച് ഭക്ഷണ തെരുവ് തുറക്കുന്നു. ആകാശവാണിക്ക് എതിർവശത്ത് ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരേ മാതൃകയിലുള്ള 90 ഉന്തുവണ്ടികളിലായാണ് നഗരത്തിലെ ആദ്യത്തെ ഭക്ഷണ തെരുവ് ഒരുങ്ങിയിരിക്കുന്നത്.
20ന് രാത്രി 8ന് മന്ത്രി എം.ബി.രാജേഷ് ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ സുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോർപറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബീച്ചിൽ 240 മീറ്റർ നീളത്തിലാണ് ഭക്ഷണത്തെരുവ് ഒരുക്കിയത്.
ബീച്ചിൽ നടപ്പാതയോട് ചേർന്നാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. ഈ 90 ഉന്തുവണ്ടികളല്ലാതെ മറ്റ് കച്ചവടങ്ങളൊന്നും ബീച്ചിൽ കോർപറേഷൻ അനുവദിക്കില്ല. വെള്ളം, വൈദ്യുതി സൗകര്യങ്ങളെല്ലാം മുഴുവൻ ഉന്തുവണ്ടികളിലും ഒരുക്കിയിട്ടുണ്ട്.
ഭക്ഷണവും വെള്ളവുമെല്ലാം ചൂടോടെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. വൈദ്യുതി കണക്ഷൻ നൽകൽ 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ഡി എർത്താണ് ഉന്തുവണ്ടികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കടലിൽ നിന്നുള്ള ഉപ്പ് കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാൻ പ്രത്യേകമായ സ്റ്റീൽ സ്ട്രക്ചറിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
മലിനജലം സംസ്കരിക്കാനുള്ള സംവിധാനവും ഉണ്ട്. ഭക്ഷണത്തെരുവിന് 4.06 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2.41 കോടി രൂപ ദേശീയ നഗര ഉപജീവന ദൗത്യം വഴിയും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാ വകുപ്പും ബാക്കി പണം കോർപറേഷനുമാണ് മുടക്കിയത്.
ബീച്ചിലേക്ക് ഇറക്കി കച്ചവടം നടത്തുന്ന പഴയ ഉന്തുവണ്ടികൾ മാറ്റാൻ ഇന്നലെ വരെയാണ് സമയം നൽകിയിരുന്നത്.
അവ പൂർണമായി ബീച്ചിൽ നിന്നു മാറ്റുമെന്നും നിലവിലുള്ള ഈ ഉന്തുവണ്ടികൾ മറ്റിടങ്ങളിൽ സ്ഥാപിച്ച് കച്ചവടം ചെയ്യാനോ കൈമാറാനോ പാടില്ലെന്നും കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]