എളവള്ളി ∙ പഞ്ചായത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നിർമാണം പൂർത്തിയായ മണച്ചാൽ ചിൽഡ്രൻസ് പാർക്ക് ആൻഡ് കയാക്കിങ് ഉദ്ഘാടനത്തിനൊരുങ്ങി. വിനോദ സഞ്ചാര വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയും അടക്കം 85 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം.
പാർക്കിൽ കുട്ടികൾക്ക് കളിയുപകരണങ്ങൾ, വിശ്രമ ബെഞ്ചുകൾ, കഫതീരിയ, ശുചിമുറികൾ, 5 കയാക്കിങ് ബോട്ടുകൾ, 4 പേർക്കും 2 പേർക്കും ഇരിക്കാവുന്ന പെഡൽ ബോട്ടുകൾ, വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവ ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് പറഞ്ഞു.
ഇന്ന് വൈകിട്ട് 3ന് മന്ത്രി മുഹമ്മദ് റിയാസ് ചിൽഡ്രൻസ് പാർക്ക് ആൻഡ് കയാക്കിങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. നവംബർ 1 മുതലാണ് പാർക്കിലേക്കുള്ള പ്രവേശനം. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 20 രൂപയാണ്.
5 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. കയാക്കിങ്, പെഡൽ ബോട്ട് എന്നിവയ്ക്ക് അര മണിക്കൂർ സമയത്തിന് 100 രൂപയാണ് ഫീസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]