അഭിമുഖം
കരുനാഗപ്പള്ളി ∙ മോഡൽ പോളി ടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ തസ്തികയിലുള്ള ഒഴിവിൽ 22 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട
വിഷയത്തിൽ തൃവത്സര ഡിപ്ലോമ ഫസ്റ്റ് ക്ലാസാണ് യോഗ്യത. യോഗ്യരായവർ ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 22 നു പ്രിൻസിപ്പലിനു മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. 9447488348.
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ വനിത ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കരുനാഗപ്പള്ളി ദർശൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ‘കാവൽ’ പദ്ധതിയിലേക്ക് കോഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ്ഡബ്ല്യു ബിരുദവും 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ [email protected] മെയിലിൽ 25 നകം അയയ്ക്കണം.
7306350352. വിലാസം: ദർശന ഫൗണ്ടേഷൻ, കരുനാഗപ്പള്ളി.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 23ന് ആരംഭിക്കുന്ന തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വനിതകൾക്കായി തയ്യൽ പരിശീലനം, യുവതി – യുവാക്കൾക്കായി അലങ്കാര നെറ്റിപ്പട്ട നിർമാണം, ഫാൻസി ബാഗ് നിർമാണം, ലിക്വിഡ് എംബ്രോയ്ഡറി, ഡോൾ മേക്കിങ്, പെയ്ന്റിങ് (ഗ്ലാസ്, കോഫി, തഞ്ചൂർ, എംബോസ്, ഫാബ്രിക്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി 22. 0474 2791190.
സീറ്റ് ഒഴിവ്
ചാത്തന്നൂർ ∙ അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, ജൻ ശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ഹാൻഡ് എംബ്രോയ്ഡറി – തയ്യൽ പരിശീലനത്തിൽ സീറ്റ് ഒഴിവുണ്ട്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൻശിക്ഷൺ സൻസ്ഥാന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. 16 മുതൽ 45 വയസ്സു വരെയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
ഫോൺ: 9447715406, 9895238750.
പ്രവേശനം തുടങ്ങി
കൊല്ലം ∙ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത കംപ്യൂട്ടർ സ്ഥാപനമായ കൊട്ടിയം ഐഐടിയിൽ എംഎസ് ഓഫിസ്, ടാലി, ഡേറ്റ എൻട്രി, ഡിടിപി കോഴ്സുകളിലേക്കു സൗജന്യ പ്രവേശനം ആരംഭിച്ചു. ഫോൺ – 8891765587.
ശ്രീനാരായണ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം 19ന്
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ- ഓഗസ്റ്റ് സെഷൻ യുജി/ പിജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം 19ന് നടക്കും.
പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമായി എത്തണം. അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
www.sgou.ac.in എന്ന വെബ് സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണർ റജിസ്ട്രേഷൻ ഗൂഗിൾ ഫോം നാളെ 3നു മുൻപു പൂരിപ്പിച്ചു നൽകണം.
പഠനകേന്ദ്രം തിരഞ്ഞെടുക്കാത്ത പഠിതാക്കൾ ഏറ്റവും അടുത്ത പഠന കേന്ദ്രത്തിൽ എത്തണം. കേരളത്തിലെ 40 പഠന കേന്ദ്രങ്ങളിലാലാണ് ഇൻഡക്ഷൻ പ്രോഗ്രാം നടക്കുക.
ഫോൺ: 0474-2966841, 9188909901, 9188909902
കൃഷി വിവര ശേഖരണം
കൊല്ലം ∙ കോർപറേഷനിലെ മങ്ങാട് വില്ലേജ് ഡിജിറ്റൽ ക്രോപ് സർവേയിൽ പങ്കെടുക്കാൻ യുവതീയുവാക്കൾക്ക് അവസരം. 2025 – 26 ഖാരിഫ് (ഒന്നാം വിള) സീസണിൽ കൃഷി വിവര ശേഖരണം നടത്തുന്നതിന് എസ്എസ്എൽസി പൂർത്തിയാക്കിയ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയുന്ന യുവതീയുവാക്കളെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി കിളികൊല്ലൂർ കൃഷിഭവനിലെത്തണം.
ഫോൺ – 6282538129
മെഗാ ഇ–ചെല്ലാൻ അദാലത്ത് ഇന്ന്
കൊല്ലം ∙ കേരള പൊലീസ് ഇ–ചെല്ലാൻ നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്കു ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാൻ കൊല്ലം സിറ്റി ജില്ലാ പൊലീസ് മെഗാ ഇ–ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെ ജില്ലാ പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഡിസിആർബി ഓഫിസിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
അദാലത്ത് പരമാവധി ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്കു നിയമനടപടികളിൽ നിന്ന് ഒഴിവാകാം. 9497976021.
ദീപാവലി പ്രദർശന വിപണന മേള ഇന്നു മുതൽ
കൊല്ലം ∙ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ 18 വരെ കൊല്ലം കലക്ടറേറ്റ് അങ്കണത്തിൽ കുടുംബശ്രീയുടെ ദീപാവലി പ്രദർശന വിപണന മേള നടക്കും.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മേളയിൽ ജില്ലയിലെ 12 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള വിവിധതരം ഉൽപന്നങ്ങളുണ്ടാകും. ഉണ്ണിയപ്പം, കേസരി, മൈസൂർ പാക്, ലഡു, ജിലേബി, ബാദുഷ, പാൽ പേട, ഗുലാബ് ജാമുൻ, വിവിധ തരം ഹൽവകൾ എന്നിവയും കാരറ്റ്, മത്തങ്ങ, ചക്ക, മില്ലറ്റ് പായസങ്ങൾ എന്നിവയുമുണ്ടാകും.
സ്വീറ്റ് ബോക്സ്, വിവിധ പായസം മിക്സുകൾ എന്നിവയും മേളയിൽ നിന്നു വാങ്ങാം. സന്ദർശകർക്ക് ഇരുന്നു കഴിക്കാനും പാഴ്സൽ ആയി സാധനങ്ങൾ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
എം ഫോർ മാരി ഡോട്ട് കോം സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് കൊട്ടാരക്കരയിൽ
കൊട്ടാരക്കര ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
കൊട്ടാരക്കര പുലമൺ ജംക്ഷനിൽ ബാറ്റാ ഷോറൂമിന് എതിർവശത്തുള്ള മലയാള മനോരമ സബ് ഓഫിസിൽ നാളെയും മറ്റന്നാളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്.
ഫോൺ: 9074556548.
ഗതാഗത നിയന്ത്രണം
കൊല്ലം∙ അമ്പലംകുന്ന്–റോഡുവിള റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഈ വഴിയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെആർഎഫ്ബി– പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ ഇരവിപുരം മേഖലയിൽ ഇന്ന് 9 മുതൽ 2 വരെ. കടപ്പാക്കട
∙ കാവനാട് ക്ഷേത്രം, രണ്ടാംകുറ്റി ഗോഡൗൺ, മാതേ വീട്, പ്രിയദർശിനി നഗർ, കാവടിപ്പുറം, ആറാട്ടുകുളം, ആശ്രാമം എവൈകെ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]