പേരാമ്പ്ര∙ വടകരയിൽ ഒരുപാട് എംപിമാർ ഉണ്ടായിട്ടുണ്ടെന്നും ആരും ഇതുവരെ തെരുവിൽ ഇറങ്ങി അക്രമം നടത്തിയിട്ടില്ലെന്നും ആദ്യമായി ഷാഫി പറമ്പിൽ ആണ് അക്രമികൾക്ക് ഒപ്പം കൂടി പൊലീസിനെ ആക്രമിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. എൽഡിഎഫ് നടത്തിയ ബഹുജന പ്രതിഷേധ റാലിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
‘മൂക്ക് തകർന്നാൽ പിന്നെ ആർക്കെങ്കിലും സംസാരിക്കാൻ കഴിയുമോ. അതിന് ശേഷവും പ്രകടനത്തിനു നേതൃത്വം നൽകുകയും പ്രസംഗിക്കുകയും ചെയ്തു.
പിന്നീടാണു സർജറി നടത്താൻ പോയത്.’ അദ്ദേഹം പറഞ്ഞു.
നിലവാരമില്ലാത്ത നേതാക്കളാണ് കോൺഗ്രസിന്റെ ശാപമെന്നു റാലി ഉദ്ഘാടനം ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തു ജനകീയരായ നേതാക്കളെ ആക്രമിച്ച് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.
ഇത് ജനങ്ങൾ തിരിച്ചറിയണം.’ ഇ.പി.ജയരാജൻ പറഞ്ഞു.
പിണറായി വിജയന്റെ മകൻ ഇവിടെ വരാറേയില്ല. അനാവശ്യമായി വേട്ടയാടുകയാണ്.
നാട്ടിൽ നിന്നാൽ ആക്ഷേപം വരുമെന്നതിനാലാണു വിദേശത്തേക്കു പോയത്. ഇ.ഡി ആർക്ക് നോട്ടിസ് അയച്ചു? രേഖ വേണ്ടേ? ലാവ്ലിൻ കേസ് നടക്കുമ്പോൾ മകനു വയസ്സ് 11 ആണ്.
അയ്യപ്പ സംഗമം പൊളിക്കാൻ യുഡിഎഫ് നീക്കം നടത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇതിനായി നിയോഗിച്ചു.
കള്ളത്തരം സർക്കാർ പിടിച്ചു. വിശ്വാസികളെ ശബരിമലയിൽ നിന്ന് അകറ്റുകയാണു കോൺഗ്രസ് ചെയ്യുന്നത്– അദ്ദേഹം പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, എം.മോഹനൻ, എസ്.കെ.സജീഷ്, പി.ഗവാസ്, എൻ.കെ.വത്സൻ, കെ.പ്രദീപ് കുമാർ, കെ.കെ.ബാലൻ, കെ.ലോഹ്യ, ആർ.ശശി, ഒ.എം.രാജൻ, പി.കെ.എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]