വെൺമണി ∙ പഞ്ചായത്തിൽ റോഡുകൾക്കായി 7.49 കോടി രൂപ ചെലവഴിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം അവകാശപ്പെടുമ്പോൾ, നടന്നു പോകാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ടായ ഉളിയന്ത്ര –മാമ്പ്രപ്പാടം റോഡിൽ സ്വന്തം ചെലവിൽ കെട്ടിടാവശിഷ്ടങ്ങൾ നിരത്തുകയായിരുന്നു നാട്ടുകാർ.ഇരുചക്രവാഹനങ്ങളെങ്കിലും കടന്നു പോകാൻ കഴിയുന്ന തരത്തിൽ റോഡിലെ കുഴികൾ നികത്തുകയായിരുന്നു ലക്ഷ്യം.വെൺമണി പഞ്ചായത്ത് 15–ാം വാർഡിലും ആലാ പഞ്ചായത്ത് 8–ാം വാർഡിലുമായി കിടക്കുന്ന റോഡിനെ റോഡെന്നു വിളിക്കാൻ പോലും കഴിയില്ല.
കൊല്ലകടവ് സഞ്ജീവനി ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കെത്താൻ എളുപ്പവഴിയായതിനാൽ റോഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്. ഇരുപതിലേറെ വീട്ടുകാരും റോഡരികിലുണ്ട്.പല തവണ സമരം നടത്തിയിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഒന്നാം വാർഡിലെ ഉളിയന്ത്ര–പാറച്ചന്ത റോഡും 10–ാം വാർഡിലെ പൂവക്കാട്ടിൽപടി–മഠത്തിൽപടി റോഡും വർഷങ്ങളായി തകർന്നു കിടക്കുന്നു.
ഫണ്ട് ലഭ്യത കുറവായതിനാലാണ് റോഡ് നന്നാക്കാൻ കഴിയാതെ വന്നതെന്ന് അംഗങ്ങൾ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]