വിളയൂര്‍ ∙ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വാഗ്ദാനങ്ങളിലൊതുങ്ങി നടപ്പാക്കാതെ പോയ കുപ്പൂത്ത്–പടത്തിലാല്‍ റോഡ് നവീകരണം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തുടങ്ങി. വിളയൂര്‍ – കൂരാച്ചിപ്പടി റോഡില്‍ നിന്ന് കളരി ഭഗവതി ക്ഷേത്രം, കുപ്പൂത്ത്, പാറമ്മല്‍, വള്ളിയത്ത്കുളമ്പ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്. പാതയുടെ ഒരു വശം വെട്ടിപ്പൊളിച്ചു ഭാഗികമായി ഗതാഗതം നിയന്ത്രിച്ചാണ് പണി നടത്തുന്നത്.
വര്‍ഷങ്ങളോളം തകര്‍ന്നു കിടന്ന കുപ്പൂത്ത് റോഡ് മുതല്‍ പാറമ്മല്‍ വരെയാണ് പ്രധാനമായും ടാറിങ്ങും മെറ്റലും അടര്‍ന്നുപോയി കുഴികളായിരിക്കുന്നത്.
തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം റോഡ് നവീകരിക്കുമെന്ന് പറയാറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല. റോഡ് തകര്‍ച്ചയില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സമരങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ സംഘടനകളും റോഡിന്റെ ശോച്യാവസ്ഥയെത്തുടർന്ന് പ്രതിഷേധത്തിലായിരുന്നു.
പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളികുളമ്പ് – വളപുരം പാലം വന്നതോടെ കുപ്പൂത്ത് റോഡ് വഴി വാഹനങ്ങളുടെ തിരക്ക് കൂടിയിരുന്നു.
മോട്ടര്‍ വാഹന തൊഴിലാളികളും റോഡ് നവീകരണം വൈകുന്നതില്‍ സമര രംഗത്തായിരുന്നു. കൊപ്പം ടൗണില്‍ നിന്ന് കുരാച്ചിപ്പടി വഴി കുപ്പൂത്ത്, കളരി ഭഗവതി ക്ഷേത്രം വരെ സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസും റോഡ് കേടായതിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയിരുന്നു.
കുപ്പൂത്ത് പടത്തിലാല്‍ റോഡ് തകര്‍ച്ച സംബന്ധിച്ചു മനോരമ വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്.
നാട്ടുകാരുടെ ജനകീയ പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് മുഹമ്മദ് മുഹസിന് എംഎല്‍എ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് വൈകിയാണെങ്കിലും റോഡ് നന്നാക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പിനാണു നിര്‍മാണ ചുമതല.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വിശദമായ രൂപരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും അടിയന്തരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണു പദ്ധതിക്കു ഒരു കോടി രൂപ അനുവദിച്ചു നവീകരണം തുടങ്ങിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]