ഗുരുവായൂർ ∙ കഴിഞ്ഞ ദിവസം ചരിഞ്ഞ ദേവസ്വം ആന ഗോകുലിനെ പാപ്പാനും പുറത്തു നിന്നെത്തിയവരും ചേർന്നു മർദിച്ച സംഭവത്തെക്കുറിച്ചു ദേവസ്വം അന്വേഷണം നടത്തുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി.നായർ, കെ.പി.വിശ്വനാഥൻ എന്നിവരെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
ഇവർ ഇന്ന് പുന്നത്തൂർ കോട്ടയിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിനിടെ ഇന്നലെ പുന്നത്തൂർ കോട്ടയിൽ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും പാപ്പാന്മാരുടെ രഹസ്യ യോഗം വിളിച്ചു.
ആനക്കോട്ടയിൽ നടക്കുന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകർ അറിയരുതെന്നും വിവരം ചോർത്തി കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പാപ്പാന്മാരെ താക്കീത് ചെയ്തു.
മാധ്യമ ശ്രദ്ധ കുറഞ്ഞാൽ പാപ്പാന്മാർക്കെതിരെയുള്ള നടപടി പിൻവലിക്കാമെന്ന് ഉറപ്പും നൽകി. ആന ചരിഞ്ഞതിന്റെ കാരണം മറ്റൊരാനയുടെ കുത്തേറ്റതു മൂലം ഉണ്ടായ ആന്തരിക ക്ഷതം ആണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ അറിഞ്ഞതോടെ മർദിച്ച പാപ്പാന്മാരെ തിരിച്ചെടുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം.
ആന ചരിഞ്ഞ ഉടനെ തന്നെ മരണകാരണം ഹൃദായാഘാതമാണെന്ന് ദേവസ്വം മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ആനയെ മർദിച്ച വിവരം പുറത്ത് അറിയാതിരിക്കാനാണ് മുൻപൊന്നും പതിവില്ലാത്ത നീക്കം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]