ഇന്ന് ലോക ഭക്ഷ്യദിനമാണ്. ആഗോള വിശപ്പ്, പോഷകാഹാരം, സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2025 ഒക്ടോബർ 16 ന് ലോക ഭക്ഷ്യദിനം ആഘോഷിക്കും.
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു.
ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. Hand in Hand for Better Foods and a Better Future എന്നതാണ് ഈ വർഷത്തെ തീം എന്നത്.
ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു.
ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ആവശ്യമായ ഒന്നാണ് ഭക്ഷണം.
150-ലധികം രാജ്യങ്ങൾ എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നു. സമീകൃതാഹാരം ശീലമാക്കൂ നല്ല ആരോഗ്യത്തിനായി സമീകൃതാഹാരം ശീലമാക്കേണ്ടത് പ്രധാനമാണ്.
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണം സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട
ഘടകങ്ങൾ: നല്ല ഭക്ഷണരീതി, ശാരീരിക പ്രവർത്തനം (നടത്തം, കളികൾ, കായികവിനോദങ്ങൾ, വ്യായാമം, യോഗ ) ആവശ്യത്തിന് വിശ്രമവും ഉറക്കവും, ശുചിത്വം, വൈദ്യ പരിശോധന എന്നിവയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]