പയ്യോളി∙ ദേശീയപാത നിർമാണം 3 വർഷം പിന്നിടുമ്പോൾ പെരുമാൾപുരത്തെ യാത്രാ ദുരിതത്തിനു പരിഹാരമായില്ല. പയ്യോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ശക്തമായ മഴയിൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാകും. ഇവിടെ അടിപ്പാത നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കാത്തതാണു യാത്രാക്ലേശത്തിനു കാരണം. സർവീസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് ഉയർത്തുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും നിലവിൽ ഒരു വിവരവുമില്ല.
വെള്ളക്കെട്ട് കാരണം റോഡിന് കിഴക്ക് ഭാഗത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു 3 വർഷം പിന്നിട്ടു.
ഇക്കഴിഞ്ഞ മഴക്കാലത്ത് തിക്കോടി എഫ്സിഐ ഗോഡൗണിൽ നിന്ന് അരി കയറ്റി പോകുകയായിരുന്ന ലോറി യന്ത്ര തകരാർ കാരണം ഇവിടെ കുടുങ്ങിയതോടെ ഒരു ദിവസം മുഴുവൻ ഗതാഗതക്കുരുക്കായി. ഓരോ മഴയത്തും ആശങ്കയോടെയാണ് യാത്രക്കാർ പെരുമാൾപുരം കടന്നു പോകുന്നത്.
ഇന്നലെ പെയ്ത മഴയിലും സമാന സ്ഥിതി. ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കു പെരുമാൾപുരത്തും നന്തിയിലും അനുഭവപ്പെട്ടു.
രണ്ടിടങ്ങളിലും റോഡിന്റെ ശോച്യാവസ്ഥ ആയിരുന്നു കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]