ചാത്തന്നൂർ ∙ തിരുമുക്ക് അടിപ്പാത സമരം ഒരു മാസം തികയുമ്പോൾ പ്രക്ഷോഭം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു. റിലേ സത്യഗ്രഹ സമരം നാളെ 30 ദിവസം പൂർത്തിയാകും.
ജനഹിതം കാണാത്ത അധികാരികൾക്ക് എതിരെ നാളെ കരിദിനം ആചരിക്കും. അംഗങ്ങളുടെ സ്ഥാപനങ്ങളിൽ കരിങ്കൊടി ഉയർത്തി വ്യാപാര സംഘടനകൾ പ്രതിഷേധിക്കും.
വൈകിട്ട് 5നു പ്രതിഷേധ പ്രകടനം നടത്തും. ചാത്തന്നൂർ പെട്രോൾ പമ്പിനു സമീപത്തു നിന്ന് ആരംഭിക്കുന്ന പ്രകടനം തിരുമുക്കിൽ അവസാനിക്കും.
6നു തിരുമുക്കിൽ നടക്കുന്ന പൊതുയോഗം ശിവഗിരി മഠം പ്രതിനിധി സ്വാമി നാരായണ ധർമവ്രത പ്രത്യാശാ ദീപശിഖ തെളിച്ച് ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 7 വരെ സമരവേദിയിൽ വിശിഷ്ട വ്യക്തികൾ ദീപശിഖ കത്തിച്ചു കറുത്ത ബാഡ്ജ്, കറുത്ത തൊപ്പി എന്നിവ ധരിച്ച് പ്രതീകാത്മക സമരം നടത്തും.
ദിവസവും ഓരോ സംഘടനകൾ സമരത്തിനു നേതൃത്വം നൽകും. തിരുവനന്തപുരത്ത് ദേശീയപാത അതാറിറ്റി റീജനൽ ഓഫിസിനു മുന്നിലും ജനകീയ ധർണ സംഘടിപ്പിക്കും.
∙ തിരുമുക്കിലെ അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന 28-ാം ദിന സത്യഗ്രഹം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത് കുമാർ, പഞ്ചായത്ത് അംഗം മീരാ ഉണ്ണി, ബിജെപി ജില്ല കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു.
എൻ.അനിൽകുമാർ അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മൈലക്കാട് ഗോപാലകൃഷ്ണ പിളള, പഞ്ചായത്ത് അംഗം സന്തോഷ്, വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, ബിജെപി ജില്ലാ ട്രഷറർ രാജൻ പിള്ള, കളിയാക്കുളം ഉണ്ണി, ശ്യാം മീനാട്, പി.ദിനകരൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, രാമചന്ദ്രൻ പിള്ള, കെ.കെ.നിസാർ, അനസ് എന്നിവർ പ്രസംഗിച്ചു. സമാപന യോഗം ബിജെപി തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
29-ാം ദിവസമായ ഇന്നു കുടുംബശ്രീ ചിറക്കര സിഡിഎസ് ചെയർപഴ്സൻ റീജ ബാലചന്ദ്രൻ സത്യഗ്രഹം അനുഷ്ഠിക്കും. സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി.സത്യൻ ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]