തിരുവനന്തപുരം∙വലിയവേളി കടപ്പുറത്ത് ചാളത്തടിയുടെ അറ്റത്ത് ഇരുന്നു സംസാരിക്കുമ്പോൾ മത്സ്യത്തൊഴിലാളിയായ ഐസകിന് ഒന്നേ അറിയേണ്ടതുള്ളൂ. ക്ഷേമനിധിയിൽ നിന്ന് എന്നാണു തനിക്ക് ആദ്യ പെൻഷൻ തുക ലഭിക്കുക? ഒരു മാസമായി ഐസക് കാത്തിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾക്കു സഹായകരമാകും എന്നു കരുതിയ ക്ഷേമനിധി ബോർഡ് കൊണ്ട് ഗുണമൊന്നുമില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
ക്ഷേമനിധി പദ്ധതികളായ വിദ്യാഭ്യാസ സ്കോളർഷിപ്, വിവാഹ ധനസഹായം, ചികിത്സാ സഹായം, കടലിൽ പോകാത്ത ദിവസങ്ങളിൽ 300 രൂപ സഹായം എന്നിവയൊന്നും സമയബന്ധിതമായി വിതരണം ചെയ്യാൻ ക്ഷേമനിധി ബോർഡിന് കഴിഞ്ഞിട്ടില്ല എന്നതാണ് വലിയ വിമർശനത്തിന് ഇടയാക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്കു പഞ്ഞ മാസങ്ങളിൽ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു കൊടുക്കേണ്ട
ലംപ്സം ഗ്രാന്റ് വിതരണം 2 വർഷമായി മുടങ്ങിയിരിക്കുകയാണ്. പഞ്ഞ മാസങ്ങളിൽ ( ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ) ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപനത്തിൽ മാത്രമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് പറയുന്നു.
41.9 കോടി രൂപ അനുവദിച്ചെങ്കിലും ട്രഷറി അംഗീകാരം ലഭിക്കാത്തതിനാൽ ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ പലർക്കും ലഭിക്കുന്നില്ല.
ആനുകൂല്യങ്ങൾ മുടങ്ങിയത് വലിയ തോതിലാണു തീരമേഖലയെ ബാധിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മരണാനന്തര സഹായം പോലും ലഭിക്കുന്നില്ല. ക്ഷേമനിധിയിൽ നിന്നു 3 മാസം മുൻപു ലഭിച്ച 1000 രൂപയല്ലാതെ മറ്റു സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു ബീമാപള്ളി സ്വദേശി റംലാബീവി പറഞ്ഞു.
ശംഖുമുഖത്തു പുതിയ ഡയഫ്രം വാൾ കെട്ടാനുള്ള നീക്കവും തീരമേഖലയിൽ ആശങ്കയാകുന്നുണ്ട്.
ഏത് നിർമിതി വന്നാലും അതിന്റെ വടക്കു ഭാഗത്തായി കടലാക്രമണം കൂടുന്നതാണു കണ്ടു വരുന്നതെന്നു സമുദ്ര പരിസ്ഥിതി പ്രവർത്തകനായ വലിയതുറ സ്വദേശി റോബർട്ട് പനിപിള്ള പറഞ്ഞു. പ്രധാനമന്ത്രി വരുന്നതിന്റെ മറവിൽ അനുമതികൾ തേടാതെ പദ്ധതി നടപ്പാക്കാനാണ് ഇറിഗേഷൻ വകുപ്പിന്റെ നീക്കമെന്നാണ് ആക്ഷേപം.
അശാസ്ത്രീയ മീൻപിടിത്ത രീതികൾ മത്സ്യ ലഭ്യതയെ ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലൈറ്റുകൾ ഉപയോഗിച്ചു പാരുകളിലെ മുഴുവൻ ജീവജാലങ്ങളെയും പിടിക്കുന്നത് ശരിയായ രീതിയല്ല. ബോട്ട് ലാൻഡിങ് സെന്ററുകളിൽ പോയി ഉദ്യോഗസ്ഥർ മീൻ പിടിച്ചെടുക്കുന്നതല്ല ഈ പ്രശ്നത്തിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യ മത്സ്യ ബന്ധന രീതികൾ പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപു അര ലീറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അതും കിട്ടുന്നില്ലെന്നു വലിയ വേളി തൈവിളാകത്ത് മേരിക്കുട്ടി പറഞ്ഞു.
മണ്ണെണ്ണ വിതരണം കാര്യക്ഷമമല്ലാത്തതിനാൽ വലിയ പ്രയാസമുണ്ടാക്കുന്നതിനാൽ സ്വന്തമായി വള്ളവും വലയും ഉള്ള നിസാം പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]