ആലപ്പുഴ ∙ മിന്നലിനെത്തുടർന്ന് 110 കെവി ലൈൻ പൊട്ടി വീടുകൾക്കു മുകളിൽ വീഴുകയും 2 വീടുകളുടെ വയറിങ് വീട്ടുപകരണങ്ങൾ എന്നിവ പൂർണമായി കത്തിനശിക്കുകയും ചെയ്തു. രണ്ട് കുട്ടികളടങ്ങുന്ന 2 കുടുംബങ്ങൾ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം.
ചൊവ്വ വൈകിട്ട് 6.30നുണ്ടായ മിന്നലിലാണു പുന്നമട ചൂളയിൽ അശോകൻ, കുന്നിന്മേൽചിറ ഉണ്ണിക്കൃഷ്ണൻ സെർജി എന്നിവരുടെ വീടുകൾക്കു കനത്ത നാശനഷ്ടം ഉണ്ടായത്.
അശോകനും ഭാര്യ ബിജിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയിരിക്കുകയായിരിന്നു.
രാത്രി 9ന് തിരികെ വന്നപ്പോൾ വീടും പരിസരവും ഇരുട്ടിലായിരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ കത്തിക്കരിഞ്ഞ ദുർഗന്ധം, വൈദ്യുതി ഇല്ലായിരുന്നു.
അയൽവാസി പ്രസാദ് വിളിച്ചുപറഞ്ഞതുകൊണ്ടു വീടിനു മുകളിൽ വീണു കിടന്ന 110 കെവി ലൈനിൽ മുട്ടാതെ ഇരുവരും പുറത്തേക്കിറങ്ങി. ലൈഫ് പദ്ധതിയിൽ 4 ലക്ഷം രൂപയ്ക്കു നിർമിച്ച പുതിയ വീടിന്റെ വയറിങ് മുഴുവൻ കത്തിനശിച്ചു.
ഫ്രിജ്, ടിവി, ഫാൻ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു.
ഉണ്ണിക്കൃഷ്ണൻ സെർജി വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ രാജി അടുക്കളയിലും മക്കൾ വിജയലക്ഷ്മിയും(6), വിജയകൃഷ്ണനും (5) മുറിയിലും ആയിരുന്നു. ‘ആദ്യത്തെ മിന്നലിൽ വൈദ്യുതി പോയി.
തുടർന്നു 6.45 ന് 110 കെവി ലൈൻ വീടിനു മുകളിൽ വീണു. പിന്നാലെ ശക്തമായ മിന്നലും.
മെയിൻ സ്വിച്ച് ബോർഡും മറ്റ് സ്വിച്ചുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ടിവി, ഫ്രിജ്, കേബിൾ ടിവിയുടെ സെറ്റോ ബോക്സ് തുടങ്ങിയതെല്ലാം കത്തിനശിച്ചു. മക്കളെ എടുത്തു പുറത്തേക്കോടി’ –രാജി പറഞ്ഞു.
ആർക്കും അപകടമൊന്നും സംഭവിച്ചില്ല. ഇന്നലെ വൈകിയിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]