എരുമേലി ∙ വികസന പ്രവർത്തനങ്ങൾക്ക് സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുന്ന എരുമേലി പഞ്ചായത്തിൽ നഗരത്തിനു സമീപം വനംവകുപ്പ് കൈവശം വച്ചിരിക്കുന്നത് 5 ഏക്കർ സർക്കാർ ഭൂമി. ഈ ഭൂമി തിരിച്ചു പിടിച്ച് വികസന പ്രവർത്തനങ്ങൾക്ക് കൈമാറണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. മുണ്ടക്കയം- എരുമേലി സ്റ്റേറ്റ് ഹൈവേയുടെ അരികിൽ പേരുത്തോട് ജംക്ഷനിലാണ് 5 ഏക്കർ വരുന്ന സർക്കാർ ഭൂമി വനം വകുപ്പിന്റെ അധീനതയിലുള്ളത്. ഈ ഭൂമി ഏറ്റെടുത്ത് എരുമേലിയുടെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന വിവിധ പൊതു ആവശ്യങ്ങൾക്കായി ഉപയുക്തമാക്കണമെന്നാണ് ആവശ്യം.
വികസന പ്രവർത്തനങ്ങൾക്ക് സ്ഥല പരിമിതി തടസ്സം
എരുമേലിയിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണു പ്രവർത്തിക്കുന്നത്.
എരുമേലിയിൽ അനുവദിച്ചിട്ടുള്ള പുതിയ ഫയർ സ്റ്റേഷനും സ്ഥല ലഭ്യത ഇല്ലാത്തതുമൂലം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടും നിർദിഷ്ട
ഗ്രീൻ ഫീൽഡ് വിമാനത്താവളം, പരിഗണനയിലുള്ള ശബരി റെയിൽവേ തുടങ്ങിയ എല്ലാ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അടിസ്ഥാന സൗകര്യങ്ങൾ എരുമേലിയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം പൊതുസ്ഥലം ഇല്ലായ്മ ഒരു പ്രധാന തടസ്സമാണ്.
5 ഏക്കറിൽ ക്വാർട്ടേഴ്സും ഒരു ഗാർഡ് ഓഫിസും മാത്രം
പേരുത്തോട്ടിലെ 5 ഏക്കർ സർക്കാർ സ്ഥലത്ത് വനം വകുപ്പിന്റെ ഒരു ക്വാർട്ടേഴ്സും ഗാർഡ് ഓഫിസും മാത്രമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും കാടുപിടിച്ച് കിടക്കുകയാണ്.
ഈ ഭൂമിയോടുചേർന്ന് ഒരിടത്തും വനഭൂമിയില്ല . ഇപ്പോൾ ദേശീയ പാത പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുള്ള (എൻഎച്ച്183 എ) സംസ്ഥാന പാതയും മറ്റു മൂന്ന് അതിരുകളിലും സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമികളും മറ്റും ആണ്.
മിനി സിവിൽ സ്റ്റേഷന് അനുയോജ്യം
ഫയർ സ്റ്റേഷൻ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകളും ഒരു മേൽക്കൂരയ്ക്ക് കൊണ്ടുവരാൻ കഴിയുന്ന മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനു അനുയോജ്യമായ ഭൂമിയും ആണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചശേഷം നടപടി : മന്ത്രി രാജൻ
ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിനുള്ള നടപടികൾ കലക്ടറുടെ ഓഫിസ് മുഖേന മുഖേന നടന്നു വരുന്നു.
ഇത് പൂർത്തീകരിച്ച ശേഷം മാത്രമേ എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 27-ൽ റീസർവേ 12/1 ൽ പെട്ട ഭൂമി വനം വകുപ്പിന്റെ കൈവശത്തിൽ നിന്നും തിരികെ ഏറ്റെടുത്ത് സർക്കാർ ആവശ്യങ്ങൾക്കായി ഉപയുക്തമാക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ.
– മന്ത്രി പറഞ്ഞു. പൊതുപ്രവർത്തകൻ ലൂയിസ് എരുമേലി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഈ വസ്തുവിന്റെ മേൽ വനം വകുപ്പിനു ഉടമസ്ഥാവകാശം ഉണ്ടോ എന്നത് സംബന്ധിച്ച് എരുമേലി റേഞ്ച് ഓഫിസർക്ക് കലക്ടറുടെ ഓഫിസിൽ നിന്ന് കത്ത് നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]