പന്തളം ∙ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയും മൈഥിലി കെ.വർമയും നറുക്കെടുക്കും. പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമരാജ തീരുമാനത്തിനു അംഗീകാരം നൽകി.
പന്തളം കൊട്ടാരം വലിയതമ്പുരാന്റെയും വലിയതമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി നാളെ ഉച്ചയ്ക്ക് തിരുവാഭരണമാളികയ്ക്കു മുൻപിൽ കെട്ടുനിറച്ച്, വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം ഇരുവരും സന്നിധാനത്തേക്ക് തിരിക്കും. നിർവാഹകസംഘം വൈസ് പ്രസിഡന്റ് അരുൺകുമാർ, കമ്മിറ്റി അംഗം കേരളവർമ എന്നിവർക്കും രക്ഷിതാക്കൾക്കുമൊപ്പമായിരിക്കും യാത്ര.
18ന് രാവിലെയാണ് സന്നിധാനത്ത് നറുക്കെടുപ്പ്. കശ്യപ് ശബരിമല മേൽശാന്തിയെയും മൈഥിലി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.
മുൻ രാജപ്രതിനിധി പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പ്രദീപ് കുമാർ വർമയുടെ മകൾ മാവേലിക്കര വലിയകൊട്ടാരം കൃഷ്ണവിലാസം കൊട്ടാരത്തിൽ പൂജാ വർമ, തിരുവല്ല പാലിയക്കര കൊട്ടാരത്തിൽ ശൈലേന്ദ്ര വർമ ദമ്പതികളുടെ മകനാണ് കശ്യപ് വർമ.
നെതർലൻഡ്സ് അൽമേർ ഡിജിറ്റാലിസ് പ്രൈമറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. മുൻ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ രാഘവവർമയുടെ മകൾ ശ്രുതി ആർ.വർമ, ചാഴൂർ കോവിലകത്തിൽ സി.കെ.കേരള വർമ ദമ്പതികളുടെ മകളാണ് മൈഥിലി.
ബാംഗ്ലൂർ സംഹിത അക്കാദമി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനി. 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.ടി.തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചു വരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]