അടൂർ∙ പ്രായപൂർത്തിയാകാത്തതും മാനോദൗർബല്യമുള്ളതുമായ ആൺകുട്ടിയെ പീഡിപ്പിച്ച യുവാവിനു 25 വർഷവും 3 മാസവും കഠിന തടവും പിഴയും വിധിച്ച് അടൂർ അതിവേഗ സ്പെഷൽ കോടതി. പ്രമാടം വെള്ളപ്പാറ കമുങ്ങിനാംകുഴി പുതുവേലിൽ വീട്ടിൽ സുമേഷിനെയാണു (24) അടൂർ സ്പെഷൽ ജഡ്ജി ടി.മഞ്ജിത് ശിക്ഷിച്ചത്.
1.25 ലക്ഷം പിഴയും അടയ്ക്കണം. 2024 ജൂൺ മുതൽ ജൂലൈ മാസം വരെ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി അശ്ലീല വിഡിയോകൾ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയും സംഭവം പുറത്തു പറഞ്ഞാൽ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോന്നി ഇൻസ്പെക്ടർ പി.ശ്രീജിത്താണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 44 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
പി. സ്മിത ജോൺ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]