തിരുവല്ല ∙ കെഎസ്ആർടിസി ടെർമിനലിനെ തിരുവല്ലയുടെ സാംസ്കാരികമുഖവും പൈതൃകം രേഖപ്പെടുത്തുന്ന ഇടവുമാക്കി മാറ്റാൻ കെടിഡിഎഫ്സി. ടെർമിനലിൽ ആംഫി തീയറ്ററും കൾചറൽ സെന്ററും തുടങ്ങും.
ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യ സെമിനാറിലാണു മന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിനു പുറമേ കെടിഡിഎഫ്സി എംഡി ആനി ജൂല തോമസ്, പ്രിൻസിപ്പൽ പ്രോജക്ട് കൺസൽറ്റന്റ് ജോർജ് മാത്യു എന്നിവർ ടെർമിനൽ സന്ദർശിച്ചു. എം.ജി.സോമൻ ഫൗണ്ടഷനുമായി ചേർന്നാണു ടെർമിനൽ സാംസ്കാരിക കേന്ദ്രമാക്കുന്നത്.
ഇതു സംബന്ധിച്ചു മന്ത്രിക്കു ഫൗണ്ടഷൻ ചെയർമാൻ ബ്ലെസി പദ്ധതി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണു മന്ത്രിയുടെ അനുമതി ലഭിച്ചത്.
2015 ൽ നിർമാണം പൂർത്തിയാക്കിയ എട്ടു നില ടെർമിനലിന്റെ 4 നിലകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.
എട്ടാമത്തെ നില 3 തീയേറ്ററുകൾക്കുള്ള രീതിയിലാണ് അന്നു നിർമാണം നടത്തിയത്. ഇവിടെയാണ് ആംഫി തീയറ്ററും കൾചറൽ കേന്ദ്രവും തുടങ്ങുന്നത്. താഴത്തെ നിലയിൽ നിന്നു മൂന്നു നിലകളിലേക്കു കയറാനുള്ള എസ്കലേറ്റർ സ്ഥാപിച്ചിരുന്നത് 6 വർഷമായി ബെൽറ്റിന്റെ തകരാർ കാരണം പ്രവർത്തിക്കുന്നില്ല. ഇതിന്റെ തകരാർ ഉടൻ പരിഹരിക്കും.
അതോടൊപ്പം ബേസ്മെന്റിലെ പാർക്കിങ് സ്ഥലത്തു മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്.,
ടെർമിനലിന്റെ മുൻഭാഗത്ത് ഇപ്പോൾ ആളുകൾ നടപാതയിൽ നിന്നു കയറുന്ന ഭാഗത്ത് 5.9 മീറ്റർ വീതിയാണുള്ളത്. ഇത് 8 മീറ്ററാക്കി വർധിപ്പിക്കും.
പാർക്കിങ് സ്ഥലത്തു നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയും. നിലവിൽ വരാനും പോകാനും ഒരു വഴി മാത്രമാണുള്ളത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൊക്കവിളക്ക് മാറ്റി സ്ഥാപിക്കും.
രാഷ്ട്രീയ, രാഷ്ട്രീയേതര സംഘടനകളുടെ നഗരത്തിലെ യോഗങ്ങൾ നടക്കുന്നത് ഇവിടെയാണ്.
ടെർമിനലിന്റെ മുൻഭാഗം, എസ്കലേറ്ററിന്റെ ഇരുവശം എന്നിവിടങ്ങളിലായിട്ടാണു തിരുവല്ലയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും മുഖമുദ്രകൾ ചാർത്തുന്നത്. തിരുവല്ലയുടെ പാരമ്പര്യം അടയാളപ്പെടുത്തുന്ന ഒന്നും തന്നെ നിലവിൽ എങ്ങുമില്ല. .
കായിക, കലാ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഇനി ഇവിടെ സ്ഥാനം പിടിക്കും. കെടിഡിഎഫ്സി മാനേജിങ് ഡയറക്ടർ ആനി ജൂല തോമസ്, പ്രിൻസിപ്പൽ പ്രോജക്റ്റ് കൺസൽറ്റന്റ് ജോർജ് മാത്യു, ഡപ്യൂട്ടി മാനേജർ ബിന്ധ്യ പി.ജോൺ എന്നിവർ ഇന്നലെ കെഎസ്ആർടിസി ടെർമിനൽ സന്ദർശിച്ചു. എം.ജി.സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി എസ്,കൈലാസ്, ജോർജ് മാത്യു, മോഹൻ അയിരൂർ, സാജൻ കെ.വർഗീസ്, സുരേഷ് കാവുംഭാഗം, സാജൻ വർഗീസ്, ആർക്കിടെക്റ്റ് ആദിത് തോമസ് ബ്ലെസി എന്നിവർ പദ്ധതികൾ വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]