ഫ്രഞ്ച് ഷിപ്പിങ് ഭീമനും ലോകത്തെ മൂന്നാമത്തെ വലിയ കണ്ടെയ്നർ കാരിയർ കമ്പനിയുമായ സിഎംഎ സിജിഎമ്മിൽ നിന്ന് വമ്പൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്യാർഡ്. എൽഎൻജി ഇന്ധനമായുള്ള 6 കണ്ടെയ്നർ കപ്പലുകൾ നിർമിക്കാനുള്ള താൽപര്യപത്രമാണ് ഒപ്പുവച്ചത്.
1,700 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണിവ.
എൽഎൻജി അധിഷ്ഠിത വെസ്സലുകൾ ഇന്ത്യയിൽ നിർമിക്കാൻ ഓർഡർ നൽകുന്ന ആദ്യ വിദേശ കമ്പനിയാണ് സിഎംഎ സിജിഎം. കൊച്ചിൻ ഷിപ്പ്യാർഡ് നിർമിക്കുന്ന 6 കപ്പലുകളും ഇന്ത്യയിലാകും റജിസ്റ്റർ ചെയ്യുക. 2025ൽ സിഎംഎ സിജിഎം ഇന്ത്യയിലേക്ക് 4 വെസ്സലുകളുടെ റജിസ്ട്രേഷൻ മാറ്റുകയും 1,000ഓളം തൊഴിൽനിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
2026ൽ കമ്പനി 500 പേരെക്കൂടി നിയമിക്കും.
കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി ചേർന്നാണ് കൊച്ചിൻ ഷിപ്പ്യാർഡ് 6 കപ്പലുകളും നിർമിക്കുക. 2029-2031 കാലയളവിലായി കപ്പൽ നിർമിച്ച് കൈമാറും.
2,000 കോടി രൂപയ്ക്കുമേൽ വരുന്ന ‘മെഗാ’ ഓർഡർ ആണ് കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിച്ചത്.
ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ എന്നീ ക്യാംപെയ്നുകൾക്കും ഇന്ത്യയെ കപ്പൽ നിർമാണത്തിൽ മുൻനിരയിലെത്തിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനും പിന്തുണയുമായാണ് കൊച്ചിൻ ഷിപ്പ്യാർഡുമായുള്ള സഹകരണമെന്ന് സിഎംഎ സിജിഎം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കപ്പൽ നിർമാണത്തിൽ ലോകത്ത് 16-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
2030ഓടെ ആദ്യ പത്തിൽ എത്തുകയാണ് ലക്ഷ്യം. 2047ഓടെ ആദ്യ 5ലും.
ചൈനയും ദക്ഷിണ കൊറിയയുമാണ് കപ്പൽ നിർമാണത്തിൽ ഏറ്റവും മുന്നിലുള്ളത്. വലിയ കപ്പലുകളുടെ നിർമാണത്തിൽ ഏറ്റവും മുന്നിലുള്ള ഇവ അധികരിച്ച ഓർഡറുകളാൽ ബുദ്ധിമുട്ടുകയുമാണ്.
ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി, കൂടുതൽ ഓർഡറുകൾ സ്വന്തമാക്കി മുന്നേറാനാകുമെന്നാണ് വിലയിരുത്തൽ.
ചെറു വെസ്സലുകളുടെ നിർമാണത്തിലും വലിയ നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ഷിപ്പ് ബിൽഡിങ് മേഖലയുടെ മുന്നേറ്റത്തിന് കരുത്തേകാനായി കേന്ദ്രം 69,725 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

