ദുബായ് ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാതിരുന്നതിന് വ്യവസായി ബി.ആർ. ഷെട്ടിക്ക് (83) 4.59 കോടി ഡോളർ (ഏകദേശം 417 കോടി രൂപ) പിഴ ചുമത്തി.
ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ എസ്ബിഐ ശാഖയിൽ നിന്ന് 5 കോടി ഡോളർ വായ്പ എടുത്തിട്ടില്ലെന്നും രേഖകൾ വ്യാജമാണെന്നുമുള്ള ഷെട്ടിയുടെ വാദം കോടതി തള്ളി. എസ്ബിഐയിൽ നിന്ന് 2018ൽ ഷെട്ടി വായ്പ എടുത്തതു തെളിയിക്കുന്നതിനു ബാങ്ക് നൽകിയ തെളിവുകൾ കോടതി പൂർണമായും അംഗീകരിച്ചു.
പണം തിരിച്ചടയ്ക്കുന്ന ദിവസം വരെ മൊത്തം തുകയ്ക്ക് 9 ശതമാനം പലിശ നൽകണം.
പിഴ അടയ്ക്കാതിരുന്നാൽ പ്രതിദിനം ഏകദേശം 11,341 ഡോളർ (10 ലക്ഷം രൂപ) പലിശയായി നൽകേണ്ടി വരും. ബി.ആർ.
ഷെട്ടിയുടെ ഉറപ്പിൽ എൻഎംസി ഹെൽത്ത് കെയറിനു വേണ്ടിയാണ് 2018 ഡിസംബറിലാണ് എസ്ബിഐ വായ്പ അനുവദിച്ചത്. എന്നാൽ, ഇങ്ങനെയൊരു വായ്പ എടുത്തിട്ടില്ലെന്നും ഒരു രേഖയിലും ഒപ്പ് വച്ചിട്ടില്ലെന്നും ഷെട്ടി പറഞ്ഞു.
എസ്ബിഐയുടെ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അനന്താ ഷേണായ് 2018 ഡിസംബർ 25ന് അബുദാബിയിൽ എൻഎംസിയുടെ ഓഫിസ് സന്ദർശിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1970കളുടെ മധ്യത്തിലാണ് എൻഎംസി ഹെൽത്ത് കെയറിന് ഷെട്ടി തുടക്കമിടുന്നത്. പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായി എൻഎംസി വളർന്നു.
ഇതോടൊപ്പം യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനും തുടക്കമിട്ടു. വളർച്ചയുടെ സുവർണ കാലത്ത് 1,000 കോടി ഡോളർ മൂല്യമുള്ള കമ്പനിയായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.
2020ൽ ആണ് തകർച്ച ആരംഭിച്ചത്. 400 കോടി ഡോളറിന്റെ കട
ബാധ്യതയായതോടെ 2020 ഫെബ്രുവരിയിൽ എൻഎംസിയിൽ നിന്ന് ഷെട്ടി പടിയിറങ്ങി. പിന്നീട് കമ്പനി അബുദാബി അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായി.
ഷെട്ടി ഇന്ത്യയിലേക്കു മടങ്ങി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]