ചെറുപുഴ ∙ കണ്ണൂർ-കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാടിയോട്ടുചാൽ-കൊല്ലാട റോഡ് തകർന്നു തരിപ്പണമായതോടെ വാഹനഗതാഗതം ദുസ്സഹമായി മാറി.
പെരിങ്ങോം-വയക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രദേശത്തെ റോഡാണു ഗതാഗതയോഗ്യമല്ലാതായത്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം-വയക്കര പഞ്ചായത്തിനെയും കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ചെറുപുഴ പഞ്ചായത്തിലെ ജനങ്ങൾക്കും ഉപയോഗപ്രദമായ റോഡാണിത്.
തേജസ്വിനിപ്പുഴയുടെ കൊല്ലാട ഭാഗത്തു പാലം നിർമിച്ചതോടെയാണ് 3 കീലോമീറ്റർ ദൂരമുള്ള പാടിയോട്ടുചാൽ-കൊല്ലാട
റോഡ് വീതി കൂട്ടി നവീകരിച്ചത്.
കാസർകോട് ജില്ലയിൽ നിന്നുള്ള യാത്രക്കാർക്കു കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലെ യാത്രക്കാർക്കു കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും എളുപ്പത്തിൽ എത്താനാകുന്ന മലയോര മേഖലയിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണു ഇതുവഴി കടന്നു പോകുന്നത്.
റോഡ് തകർന്നു തരിപ്പണമായതോടെ ചെറു വാഹനയാത്രക്കാരാണ് ഏറെ ദുരിതത്തിലായത്.
മരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതാണു റോഡ് വികസനത്തിനു തടസ്സമെന്നു നാട്ടുകാർ പറയുന്നു. പാടിയോട്ടുചാൽ-കൊല്ലാട
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു മെക്കാഡം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]