ഫറോക്ക് ∙ നല്ലളം ജയന്തി റോഡിൽ ഫാമിലി പാലസിനു സമീപം ആക്രി ഗോഡൗണുകളിൽ ഇന്നലെ രാത്രി അഗ്നിബാധയുണ്ടായി.പഴയ വാഹനങ്ങൾ പൊളിക്കുന്ന, നല്ലളം സ്വദേശി പി.നിസാറിന്റെ ഉടമസ്ഥതയിലുള്ള എൻഎസ്ആർ മോട്ടർ പാർട്സ്, തൊട്ടടുത്തുള്ള അഷറഫ് നല്ലളം നടത്തുന്ന പ്ലാസ്റ്റിക് വേർതിരിക്കുന്ന സ്ഥാപനം എന്നിവിടങ്ങളിലാണു രാത്രി 11 ഓടെ അഗ്നിബാധയുണ്ടായത്.
മീഞ്ചന്ത ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ഇ.ശിഹാബുദ്ദീൻ, ഡബ്ല്യു.സനൽ എന്നിവരുടെ നേതൃത്വത്തിൽ 4 യൂണിറ്റ് ഒരു മണിക്കൂറോളം പ്രയത്നിച്ചു തീ അണച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ കത്തി കനത്ത പുകയുണ്ടായതു സമീപവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കി.
തീ അണച്ച ശേഷവും പുകയുയർന്നു. പിന്നീട് കത്തിയ സാധനങ്ങൾ യന്ത്രസഹായത്തോടെ ഇളക്കിമറിച്ചു വീണ്ടും വെള്ളം ചീറ്റി തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പു വരുത്തി.
പ്ലാസ്റ്റിക് വേർതിരിക്കുന്ന ഷെഡ് പൂർണമായും കത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

