പാലക്കാട്/വടക്കഞ്ചേരി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തിരുട്ടുസംഘമാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.ശബരിമല സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന മധ്യമേഖലാ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് പാലക്കാട് ടൗണിലും വടക്കഞ്ചേരിയിലും നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാക്യാപ്റ്റനായ കൊടിക്കുന്നിൽ.
‘അമ്പലം വിഴുങ്ങി സർക്കാരാണ് കേരളത്തിലുള്ളത്. ദേവസ്വം ബോർഡിനു കീഴിലുള്ള പല ക്ഷേത്രങ്ങളും പരിശോധിച്ചാൽ എത്രത്തോളം സ്വർണം മോഷണം പോയിട്ടുണ്ടെന്നു വ്യക്തമാകും.
വൈക്കം ക്ഷേത്രത്തിൽ സ്വർണം മോഷ്ടിച്ചതായാണ് ഇപ്പോൾ കേൾക്കുന്നത്. സ്വർണപ്പാളി മോഷണം സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല.
സർക്കാരിനെയും ദേവസ്വം ബോർഡിനെയും വെള്ളപൂശിയ റിപ്പോർട്ടായിരിക്കും അവരിൽ നിന്നു ലഭിക്കുക. സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത്.
സ്വർണപ്പാളി മോഷണം കേരളത്തിലെ വിശ്വാസികളുടെ മനസ്സിൽ മുറിവേൽപിച്ചു’– കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാലക്കാട്ട് കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രനും വടക്കഞ്ചേരിയിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും അധ്യക്ഷനായി.
പൊതുയോഗം പാലക്കാട്ട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും വടക്കഞ്ചേരിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാറും ഉദ്ഘാടനം ചെയ്തു.
യോഗങ്ങളിൽ ജാഥാ വൈസ് ക്യാപ്റ്റൻ ടി.എൻ.പ്രതാപൻ, കെപിസിസി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, പി.വി.രാജേഷ്, മുൻ എംഎൽഎ അനിൽ അക്കരെ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനൂ താജ്, മുൻ എംപി രമ്യ ഹരിദാസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഹമ്മദ് അഷ്റഫ്, സി.ബാലൻ, വി.രാമചന്ദ്രൻ, കെ.സി.പ്രീത്, കെപിസിസി അംഗങ്ങളായ സംഗീത പ്രമോദ്,പാളയം പ്രദീപ്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് , കെ.പി.ശ്രീകുമാർ, സി.പ്രകാശൻ, തോലന്നൂർ ശശിധരൻ.ഡിസിസി സെക്രട്ടറിമാരായ കെ.ജി.എൽദോ, എം.പത്മഗീരീഷൻ, ശാന്ത ജയറാം, യുഡിഎഫ് തരൂർ മണ്ഡലം ചെയർമാൻ കെ.മനോജ്കുമാർ, വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് എം.ദിലീപ്, ഉല്ലാസ് പടിഞ്ഞാറേക്കളം തുടങ്ങിയവർ പ്രസംഗിച്ചു.അയ്യപ്പന്റെ പടത്തിനു മുൻപിൽവച്ച നിലവിളക്ക് തെളിച്ചാണ് സ്വീകരണയോഗങ്ങൾ ഉദ്ഘാടനം ചെയ്തത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]