ആലത്തൂർ ∙ തെന്നിലാപുരം കിഴക്കെത്തറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കരിമരുന്നിനു തീപിടിച്ച് വീട് കത്തിനശിച്ചു. കരിമരുന്നുപയോഗിച്ചുള്ള തിരികൾ നിർമിക്കുന്നതിനായി വീട്ടിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കു പരുക്കേറ്റു.
ഊട്ടി നീലഗിരി കാളിരാജിനെ (38) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം.വീട് ഭാഗികമായി തകർന്നു.
ഓടുകൾ പൊട്ടിവീണു. കഴുക്കോലുകളും കത്തിനശിച്ചു.
തിരികളുടെ നിർമാണത്തിനുപയോഗിച്ചിരുന്ന യന്ത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ബേക്കറി സാധനങ്ങൾ നിർമിക്കാനെന്ന പേരിലാണുതമിഴ്നാട്ടുകാരായ സുഹൃത്തുക്കൾ ചേർന്ന് 6 മാസം മുൻപു വീട് വാടകയ്ക്ക് എടുത്തത്. ഇവർ വടക്കഞ്ചേരിയിൽ കരിമരുന്നു ജോലി ചെയ്യുന്നവരാണെന്നു പൊലീസ് പറഞ്ഞു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു നാട്ടുകാർ ഓടിക്കൂടി. ആലത്തൂരിലെയും വടക്കഞ്ചേരിയിലെയും അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂർ ശ്രമിച്ചാണു തീയണച്ചത്.
ആലത്തൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനു കാളിരാജിന്റെ പേരിൽ കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]