അടൂർ ∙ ജനറൽ ആശുപത്രിയിൽ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന ബഹുനിലമന്ദിരം ഡിസംബറിൽ തുറക്കും. പഴയ പേവാർഡും മോർച്ചറിയും പൊളിച്ചു മാറ്റി ആ സ്ഥലത്താണു നാലു നിലകളുള്ള ബഹുനില മന്ദിരം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ അവസാന മിനുക്കുപണികളാണ് നടക്കുന്നത്. ഈ കെട്ടിടം തുറക്കുന്നതോടെ ജനറൽ ആശുപത്രി നേരിടുന്ന സ്ഥല സൗകര്യമില്ലാത്ത പ്രശ്നത്തിനു പരിഹാരമാകും.
13.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതുയർത്തിയത്.
ടൈലുപാകൽ, പെയിന്റിങ്, വയറിങ്, പ്ലമിങ്, വാട്ടർ ടാങ്ക് നിർമാണം തുടങ്ങിയ അവസാന ഘട്ട പണികളാണ് ഇനി ബാക്കിയുള്ളത്.
അടുത്ത മാസത്തോടു കൂടി പണികൾ എല്ലാം പൂർത്തിയാക്കി ഡിസംബറിൽ തുറന്നു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ നഗരസഭാ അധ്യക്ഷൻ ഡി.സജി എന്നിവരുടെ ശ്രമഫലമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മന്ദിരം നിർമിക്കാൻ തുക അനുവദിച്ചത്.
പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ജനറൽ ആശുപത്രി ജില്ലയിലെ കൂടുതൽ സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രിയായി മാറും.
പുതിയ കെട്ടിടത്തിൽ വരുന്ന സൗകര്യങ്ങൾ
കെട്ടിടത്തിന്റെ അടിത്തട്ടിലെ നിലയിൽ കാർ പാർക്കിങ്, യുപിഎസ് റൂം, ലിഫ്റ്റ്, ഫയർ കൺട്രോൾ റൂം, അതിനു മുകളിലത്തെ നിലയിൽ ലാബ്, രക്തശേഖര കേന്ദ്രം, എക്സ്റേ വിഭാഗം, ഒന്നാം നിലയിൽ ദന്ത വിഭാഗം, ജ്യോതിസ് കൺസൽറ്റേഷൻ, ജ്യോതിസ് ലാബ്, ഫാമിലി പ്ലാനിങ് റൂം, ഇമ്മ്യൂണൈസേഷൻ റൂം, മുലയൂട്ടൽ കേന്ദ്രം, കുട്ടികളുടെ വിഭാഗം, രണ്ടാം നിലയിൽ രക്ത ബാങ്ക് ഏരിയ, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം, ആർഷ് ക്ലിനിക്, മെഡിക്കൽ ഓഫിസർ റൂം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]