കല്ലേറ്റുംകര∙ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ ജനകീയസമിതിയുടെ പരിശ്രമത്തിൽ സ്ഥലം ഒരുങ്ങി. ഒൻപത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് വിട്ടുനൽകിയ ഭൂമിക്കു പുറമേ ജനകീയസമിതി സമാഹരിച്ച 12 ലക്ഷം രൂപ നൽകി കൂനമ്മാവ് ഷീജാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലമാണ് വാങ്ങിയത്. വാടകക്കെട്ടിടത്തിൽ കഴിയുന്ന പൊലീസ് സ്റ്റേഷൻ കല്ലേറ്റുംകരയിൽ നിന്ന് മാറ്റാൻ ശ്രമം നടന്നിരുന്നു.
എന്നാൽ ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും രംഗത്ത് വന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന് സ്ഥലം കണ്ടെത്താൻ സർക്കാർ ആളൂർ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
റെയിൽവേ സ്റ്റേഷൻ റോഡിൽ പഴയ മാർക്കറ്റ് പരിസരത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലം കെട്ടിടം നിർമിക്കാൻ അനുവദിച്ചെങ്കിലും ഇത് തികയാതെ വന്നതോടെ പഞ്ചായത്തും നാട്ടുകാരും ഉൾപ്പെടെ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് ഇതിന് തൊട്ടടുത്തുള്ള സ്ഥലം വാങ്ങാനുള്ള പണം കണ്ടെത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. 22 ദിവസം കൊണ്ടാണ് ഇതിനായുള്ള തുക സമാഹരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ, ജനകീയസമിതി വർക്കിങ് കൺവീനർ ഡേവിസ് തുളുവത്ത്, ട്രഷറർ കെ.ഡി.ജോയ് എന്നിവർ ചേർന്ന് തുക കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]