കറുകച്ചാൽ ∙ ശക്തമായ മഴയിൽ കറുകച്ചാൽ – മണിമല റോഡിലെ 15 കടകളിൽ ഇന്നലെ വെള്ളം കയറി. 4.30നോടെ പെയ്ത കനത്ത മഴയിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകി സമീപത്തെ കടകളിലേക്ക് കയറുകയായിരുന്നു.
കടകളിലെ സാധനങ്ങൾ നശിച്ചു. വെള്ളം കയറിയതോടെ വ്യാപാരികൾ ചേർന്ന് സാധനങ്ങൾ പല സ്ഥലത്തേക്കു മാറ്റി.
മുൻപ് പലതവണ വെള്ളം കയറി വ്യാപാരികൾക്കു നഷ്ടം സംഭവിച്ചിരുന്നു. ഓടകൾ വൃത്തിയാക്കാത്തതുമാണു വെള്ളക്കെട്ടിനു കാരണമെന്നും നടപടി സ്വീകരിക്കണമെന്നും മർച്ചന്റ്സ് അസോസിയേഷൻ പിഡബ്ല്യുഡി, പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]