കീവ് ∙ യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടി പ്രസിഡന്റ്
വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെ, റഷ്യൻസേന യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ ശക്തമായ ബോംബ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യൂറോപ്പിൽനിന്നുള്ള സൈനികസഹായം കുത്തനെ കുറഞ്ഞതോടെയാണ് യുഎസ് നിർമിത ടോമഹോക് മിസൈലുകൾക്കായി ട്രംപിനോട് അഭ്യർഥിക്കാൻ സെലെൻസ്കി ഒരുങ്ങുന്നത്.
വെള്ളിയാഴ്ചയാണു സെലെൻസ്കിയുടെ യുഎസ് സന്ദർശനം.
ഹർകീവിലെ പ്രധാന ആശുപത്രിയിലും ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി.
ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

