ചെന്നൈ ∙തമിഴ്നാട്ടിൽ തയ്വാൻ കമ്പനി ഫോക്സ്കോൺ 15,000 കോടി രൂപ കൂടി നിക്ഷേപിക്കുന്നു. പുതിയ പദ്ധതിയിലൂടെ 14,000 പേർക്ക് തൊഴിൽ ലഭിക്കും.
മൂല്യവർധിത ഉൽപന്ന നിർമാണം, സംയോജിത ഗവേഷണ വികസനം (ആർ ആൻഡ് ഡി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവ ഉൾപ്പെടുത്തി കമ്പനി വിപുലീകരണത്തിനാണു തുക ഉപയോഗിക്കുക.
നിലവിൽ ശ്രീപെരുംപുത്തൂരിൽ വലിയ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
ഐ ഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ കമ്പനി ഉൽപന്നങ്ങളുടെ നിർമാണ കരാർ ഫോക്സ്കോണിനാണ്.
മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും ഫോക്സ്കോൺ ഇന്ത്യ പ്രതിനിധി റോബർട്ട് വൂവും കൂടിക്കാഴ്ച നടത്തിയാണു നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]