ദില്ലി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഇന്ത്യൻ റെയിൽവേ സുപ്രധാനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉത്സവകാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചില വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
അപകടങ്ങൾ ഒഴിവാക്കി സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീപാവലി അവധിക്ക് ട്രെയിനുകളിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ, യാത്രകൾ സുഗമവും സുരക്ഷിതവുമാക്കാൻ പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, താഴെ പറയുന്ന വസ്തുക്കൾ യാത്രക്കാർ ട്രെയിനുകളിൽ കൊണ്ടുപോകാൻ പാടുള്ളതല്ല.
പടക്കങ്ങൾ മണ്ണെണ്ണ ഗ്യാസ് സിലിണ്ടറുകൾ സ്റ്റൗ തീപ്പെട്ടി സിഗരറ്റ് ഒരു ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് കാരണമായേക്കാം എന്നതിനാലാണ് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾക്ക് റെയിൽവേ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദീപാവലി, ഛത് പൂജ തുടങ്ങിയ ആഘോഷ വേളകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും.
സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും കംപാർട്ട്മെന്റുകളിലും പതിവിലും കവിഞ്ഞ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം എന്ന തിരിച്ചറിവിലാണ് റെയിൽവേയുടെ പുതിയ സുരക്ഷാ മുന്നറിയിപ്പ്.
ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പടക്കങ്ങൾ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആർ.പി.എഫ് /ജി.ആർ.പി ഉദ്യോഗസ്ഥരെയോ മറ്റ് റെയിൽവേ ജീവനക്കാരെയോ വിവരമറിയിക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി കയ്യിലോ കൺവെട്ടത്തോ സൂക്ഷിക്കുക.
കഴിയുന്നതും ലഗേജിന്റെ എണ്ണം കുറയ്ക്കുക. അമിതമായ ലഗേജ് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സഞ്ചാരത്തിന് തടസ്സമാകാനും സാധ്യതയുണ്ട്.
മോഷണം ഒഴിവാക്കുന്നതിനായി ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രയോജനപ്പെടുത്തുക. കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയിൽ പ്രത്യേകം ശ്രദ്ധിക്കുക.
അവരെ എപ്പോഴും നിരീക്ഷണത്തിൽ നിർത്തുകയും കൺവെട്ടത്ത് നിന്ന് മാറുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക. സുരക്ഷ, തിരക്ക് നിയന്ത്രിക്കൽ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
റെയിൽവേ അറിയിപ്പുകളും ജീവനക്കാരുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]