വൃക്കരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃക്കകളുടെ ആരോഗ്യത്തിനായി ആദ്യം ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.
ഇതിനായി സസ്യാഹാരങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക എന്നതും വളരെ പ്രധാനമാണ്.
അതിലൂടെ വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാം. വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു.
ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു.
ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ ഇവയെ നിയന്ത്രണത്തിലാക്കുക. അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. വ്യായാമം ചെയ്യുന്നത് പതിവാക്കുക.
വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]