പാലക്കാട് ∙ സേവന ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിങ് കൊണ്ടുവരുമെന്നും തദ്ദേശസ്ഥാപനങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കാര്യശേഷി വികസനത്തിനും ശാസ്ത്രീയ പരിശീലനത്തിനും ഊന്നൽ നൽകുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ വകുപ്പിന്റെ ‘വിഷൻ 2031’ സെമിനാറിൽ ‘കേരളത്തിന്റെ വികസനം – 2031ൽ’ എന്ന നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
ഏതു സംരംഭത്തെയും മുടക്കാൻ ശ്രമിക്കുന്നവരാണു തദ്ദേശസ്ഥാപനങ്ങൾ എന്ന പൊതുധാരണ നിലനിൽക്കുന്നുണ്ട്. ആ അവസ്ഥ പൂർണമായി മാറിയിട്ടില്ല.
തദ്ദേശസ്ഥാപനങ്ങൾ പരിഷ്കരണത്തിന്റെ പാതയിലാണെന്നും അവ കൂടുതൽ നിക്ഷേപ സൗഹൃദമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള രൂപത്തിൽ തദ്ദേശ വകുപ്പിനെ രൂപപ്പെടുത്തും.കെ സ്മാർട് അടക്കമുള്ള ഇ ഗവേണൻസ് സംവിധാനങ്ങളിലൂടെ ശാസ്ത്രീയ നികുതി സമാഹരണം വഴി തദ്ദേശസ്ഥാപനങ്ങൾക്കു സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സാധിച്ചു. കുത്തകകൾക്ക് ബദൽ ഉയർത്താൻ സാധിക്കുന്ന രൂപത്തിൽ കുടുംബശ്രീയെ പ്രാപ്തരാക്കും.
പദ്ധതി രൂപീകരണത്തിൽ കൺസൽറ്റൻസി പിന്തുണ തേടുന്ന കാര്യം പരിഗണിക്കും.
വകുപ്പിന്റെ എൻജിനീയറിങ് മേഖലയും ഗുണനിലവാര പരിശോധനാ സംവിധാനവും ശക്തിപ്പെടുത്തും. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട
നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുമെന്നും കരട് നയരേഖ അവതരണത്തിൽ മന്ത്രി പറഞ്ഞു.
മൂന്നു വേദികളിലായി 6 വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. വിവിധ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചകളിൽ മുൻമന്ത്രി ടി.എം.തോമസ് ഐസക്, എംഎൽഎമാരായ കെ.ഡി.പ്രസേനൻ, കെ.ശാന്തകുമാരി, പി.പി.സുമോദ്, കൊച്ചി മേയർ എം.അനിൽകുമാർ, മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദ മുരളീധരൻ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, സന്തോഷ് ജോർജ് കുളങ്ങര, നടി സരയൂ മോഹൻ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]