തളിപ്പറമ്പ് ∙ നഗരസഭ ബസ് സ്റ്റാൻഡിനു സമീപം തീപിടിത്തത്തിൽ നശിച്ച കെട്ടിടത്തിലെ അവശിഷ്ടങ്ങൾ നീക്കാൻ തുടങ്ങി. വ്യാപാരികളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് സാധനങ്ങൾ നീക്കുന്നത്.
അവശിഷ്ടങ്ങൾ തരം തിരിച്ച് നീക്കം ചെയ്ത് താൽകാലിക ഗോഡൗണിലേക്കാണ് മാറ്റുന്നത്. പാത്രങ്ങൾ ഉൾപ്പെടെ, ആക്രി സാധനങ്ങളായി വിൽക്കാൻ കഴിയുന്ന പ്രത്യേകം വേർതിരിക്കുന്നുണ്ട്.
അലമാരകൾ ഉൾപ്പെടെയുള്ളവ മുറിച്ചു നീക്കി ചുമരുകൾ ഉൾപ്പെടെ ശുചീകരിക്കുന്നുണ്ട്.
ഇതിനകം തന്നെ നിരവധി ലോഡ് സാധനങ്ങൾ ഗോഡൗണിലേക്ക് മാറ്റി. സാധനങ്ങൾ പൂർണമായി നീക്കിയ ശേഷമേ കെട്ടിടത്തിന്റെ കേടുപാടുകൾ വിലയിരുത്താൻ സാധിക്കൂ.
കെട്ടിടത്തിന് വലിയ നാശം സംഭവിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അവശിഷ്ടങ്ങൾ നീക്കുന്നതിന് തിങ്കളാഴ്ച ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്.
ദുരന്തനിവാരണ നിയമപ്രകാരം മാത്രമേ അവശിഷ്ടങ്ങൾ മാറ്റാൻ പാടുള്ളുവെന്ന് ആർഡിഒ ഉത്തരവുണ്ടെന്ന് നഗരസഭ സെക്രട്ടറി നിർദേശിച്ചത് ബഹളത്തിനിടയാക്കി. അതേ സമയം, നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമായില്ല.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കെവി കോംപ്ലക്സിൽ തീപിടിത്തമുണ്ടായത്.
50 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. നഷ്ടം കൃത്യമായി കണക്കാക്കി വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.വി.
ഗോവന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അധികൃതർ റിപ്പോർട്ട് തയാറാക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]