മൂന്നാർ∙ ടൂറിസം സീസൺ തുടങ്ങിയതോടെ മൂന്നാർ ടൗണിലെയും പരിസരങ്ങളിലെയും പാതയോരങ്ങൾ വഴിയോര കച്ചവടക്കാർ കീഴടക്കി. ഇതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലായി. പോസ്റ്റ്ഓഫിസ് കവലയിലെ കാർഗിൽ റോഡ്, മാട്ടുപ്പെട്ടി റോഡ്, മഴവിൽ പാലം, മഴവിൽ പാലത്തിന്റെ ഇരുവശങ്ങളിലുമുളള പ്രവേശന കവാടങ്ങൾ, ജിഎച്ച് റോഡ്, ടൗൺ എന്നിവിടങ്ങളിലാണ് കച്ചവടങ്ങൾ വ്യാപകമായത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കച്ചവടക്കാരിലധികവും.
സഞ്ചാരികളും നാട്ടുകാരും നടക്കുന്ന വഴികളാണ് കയ്യേറി കച്ചവടം നടത്തുന്നത്. മഴവിൽ പാലത്തിൽ ഉൾപ്പെടെ കച്ചവടം നിരോധിച്ച് പൊലീസും പഞ്ചായത്തും മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.
ചില പ്രാദേശിക നേതാക്കളും പഞ്ചായത്തിലെ ചില ജീവനക്കാരും വഴിയോര കച്ചവടക്കാരിൽനിന്നു ദിവസം തോറും വിഹിതം കൈപ്പറ്റി കച്ചവടം നടത്താൻ സഹായിക്കുകയാണെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]