പുൽപള്ളി ∙ മാനന്തവാടി റൂട്ടിൽ വാഹനങ്ങൾക്കു നേരെ കടുവയുടെ പരാക്രമം. ഇന്നലെ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും നേരെ കടുവ പാഞ്ഞടുത്തു.
ബൈക്ക് യാത്രക്കാരായ വീട്ടിമൂല ഷിജു, പെരുമ്പലം രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. വീട്ടിമൂലയിൽ നിന്നും ജോലിസ്ഥലമായ കാട്ടിക്കുളത്തേക്ക് പോകുമ്പോൾ രാവിലെ 8 മണിയോടെ കുറിച്ചിപ്പറ്റ വനത്തിൽ വച്ചാണ് ഇവർ കടുവയുടെ മുന്നിൽപെട്ടത്.
റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന കടുവ ബൈക്കിനുനേരെ ചാടിവീണു.
കുറെ ദൂരം വാഹനത്തിനു പിന്നാലെ ഓടിയെന്നും ഇവർ പറയുന്നു. പിന്നാലെ കാറിൽ വന്നവർ ഹോൺ മുഴക്കിയപ്പോഴാണ് കടുവ വനത്തിലേക്ക് കയറിയത്.
മാനന്തവാടി ഭാഗത്തുനിന്നു പുൽപള്ളിയിലേക്കു വരികയായിരുന്ന മറ്റുവാഹനങ്ങളുടെ നേരെയും കടുവ ചീറിയടുത്തിരുന്നു. ഡിവൈഎഫ്ഐ പുൽപള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ.ഗോപാൽ യാത്രചെയ്തിരുന്ന കാറുനേരെയും കടുവ ചാടിവീണു. ഈ വനപ്രദേശത്ത് കടുവയെ പലരും കണ്ടതായി പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]