തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്.
2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ ഇത് 12ഉം ആണ്. ഈ വർഷത്തിൽ നടന്ന 18 ശൈശവ വിവാഹങ്ങളിൽ 10 എണ്ണവും നടന്നിട്ടുള്ളത് തൃശൂർ ജില്ലയിലാണ്.
മൂന്ന് ശൈശവ വിവാഹങ്ങളാണ് രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് നടന്നത്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും തിരുവനന്തപുരത്തും രണ്ട് വീതം ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്.
ആലപ്പുഴയിലും വയനാട്ടിലും ഒന്ന് വീതം ശൈശവ വിവാഹങ്ങൾ ഈ വർഷം മാത്രം നടന്നിട്ടുണ്ട്. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവുണ്ടായതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
2022-23 വർഷത്തില്‍ 108 ശൈശവ വിവാഹങ്ങള്‍ ഔദ്യോഗികമായി തടഞ്ഞിരുന്നു. 2023-24ല്‍ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 ആയും കുറഞ്ഞു.
കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്കുന്ന സംസ്ഥാനത്തിന്റെ പൊന്‍വാക്ക് പദ്ധതിപ്രകാരം 2022-2023 ല്‍ എട്ട് ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞിരുന്നു. 2023-24ല്‍ ഏഴ് കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. എന്നാൽ ഇതിനിടയിലും ശിശുവിവാഹങ്ങളിൽ വർദ്ധനവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. 14കാരിയുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും, വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവർക്കുമെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.
14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് മലപ്പുറത്ത് നടന്നത്. കേരള സര്‍വകലാശാലയിലെ ജനസംഖ്യാ വകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ബാല വിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ട്.
2022-23 ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളില്‍ 11 എണ്ണം പാലക്കാടും മലപ്പുറത്തുമാണ്.
2023-24 ല്‍, മലപ്പുറത്തും തൃശൂരും നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
2024-25 ല്‍, സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവുണ്ടായി ബാലവിവാഹ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്ത് കാര്യക്ഷമമാണ് എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
2022-23 ല്‍ 56 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24 ല്‍ 21, 2024-25 ല്‍ 17, 2024-25 ല്‍ 8 ബാലവിവാഹങ്ങളും തടയാന്‍ കഴിഞ്ഞു.
കൃത്യമായ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശൂരില്‍ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്.
വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ മേഖലകളില്‍ ബാല വിവാഹത്തിന് ലഭിക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ ഇത്തരം കേസുകളുണ്ടാവാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. സ്ത്രീകളെ വീട്ടുജോലികളിൽ മാത്രം ഒതുക്കുന്ന പ്രവണത മധ്യവർഗക്കാർക്കിടയിൽ പോലും സജീവമാണ്.
ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതായുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]