കൊട്ടാരക്കര∙ മഴയത്തു പുലമൺ തോട്ടിൽ നിന്നു വീടുകളിലേക്കു കയറിയ വെള്ളം ഒഴുക്കി വിട്ട ശേഷം സഹപ്രവർത്തകരുമായി മടങ്ങവേ അർധരാത്രി പിന്നിട്ടപ്പോൾ എത്തിയ ഫോൺ കോൾ മരണത്തിലേക്കുള്ള വിളിയാകുമെന്ന് സോണി എസ്.കുമാർ എന്ന അഗ്നിരക്ഷാസേനാംഗം ഒരിക്കലും കരുതിയില്ല.
ദൗത്യത്തിന് ശേഷം സുഹൃത്തില്ലാതെ മടങ്ങുമെന്ന് ഒപ്പമുള്ളവരും കരുതിയില്ല.
സൺഡേ സ്ക്വാഡിലെ അംഗമായിരുന്ന സോണിക്കും സംഘത്തിനും എത്തിയ നാലാമത്തെ ഫോൺ കോളായിരുന്നു അത്. ആദ്യത്തെ രക്ഷാപ്രവർത്തനം ആയൂരിലെ തീപിടിത്തം ആയിരുന്നു. വൈകിട്ട് 5.54ന് ആയൂരിലേക്ക് പോയി തീ കെടുത്തി രാത്രി 8.50ന് തിരികെ എത്തി.
10.15ന് രണ്ടാമത്തെ വിളിയെത്തി. എംസി റോഡിൽ കരിക്കത്ത് മരം വീണ് ബൈക്ക് അടിയിൽപെട്ടു എന്നായിരുന്നു വിളി.
സഹപ്രവർത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. മഴയിൽ ഇഞ്ചക്കാട് വീട്ടിൽ വെള്ളം കയറുന്നത് തടഞ്ഞ് അവിടെ നിന്നു മടങ്ങി.
‘യുവതി കിണറ്റിൽ വീണു കിടക്കുന്നു’– എന്ന വിളിയെത്തിയപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു.
സീനിയർ സ്റ്റേഷൻ ഓഫിസർ എം.വേണു, ഓഫിസർമാരായ സോണി, കെ.ആർ.ഹരിരാജ്, ജയകൃഷ്ണൻ എന്നിവരും ഹോംഗാർഡുകളായ ദിനുലാലും രാധാകൃഷ്ണപിള്ളയും ഡ്രൈവർ അജീഷും അടങ്ങുന്നതായിരുന്നു സംഘം. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അർധരാത്രിയോടെ സംഘം എത്തി.
80 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു യുവതിയുടെ രക്ഷാഭ്യർഥന കേട്ടു. സാഹസിക പ്രവർത്തനങ്ങൾക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റിൽ ഇറങ്ങാൻ മുൻകൈ എടുക്കുകയായിരുന്നു.
∙ സൗമ്യതയും ആകർഷണീയമായ പെരുമാറ്റവും അർപ്പണബോധവുമാണ് സോണിയെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവനാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]