ആറ്റിങ്ങൽ ∙ കൊട്ടാരക്കര പുത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ സോണി എസ്. കുമാറിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഇളമ്പ.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടവിവരം പുറത്ത് വന്നത്. അപകട
വിവരം അറിഞ്ഞയുടൻ വീട്ടിലേക്ക് എത്തിയ നാട്ടുകാർ എന്തുപറഞ്ഞ് വീട്ടുകാരെ സമാധാനിപ്പിക്കണമെന്ന് അറിയാതെ വിഷമിച്ചു. ഗ്രന്ഥശാലയുടെയും റസിഡന്റ്സ് അസോസിയേഷന്റെയും സജീവ പ്രവർത്തകനായിരുന്നു സോണി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഇളമ്പയിലെത്തിച്ച മൃതദേഹം അദ്ദേഹം പഠിച്ചിരുന്ന ഇളമ്പ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു.
തുടർന്ന് മൂന്നേകാലോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഒട്ടേറെപ്പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
യുകെയിലായിരുന്ന സോണിയുടെ സഹോദരി സുമി എസ്.
കുമാർ ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് മടങ്ങാനിരിക്കെയാണ് അപകടവിവരം അറിയുന്നത്.
ഞായറാഴ്ച വൈകിട്ട് അമ്മയെ വിളിച്ച്, ഇന്നലെ എത്തുമെന്ന് സോണി അറിയിച്ചിരുന്നു.ഫയർഫോഴ്സ് ഡിജിപി നിതിൻ അഗർവാൾ, ടെക്നിക്കൽ ഡയറക്ടർ എ. നൗഷാദ്, റീജനൽ ഫയർ ഓഫിസർ അബ്ദുൽ റഷീദ്, സിദ്ധകുമാർ, എംഎൽഎമാരായ വി.ശശി, ഒ.എസ്.
അംബിക എന്നിവരടക്കം നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഫയർഫോഴ്സ് കൊല്ലം ജില്ലാ ഓഫിസർ രാംകുമാറും സംഘവും കൊട്ടാരക്കരയിൽ നിന്നും മൃതദേഹത്തെ അനുഗമിച്ചു.
ഫയർഫോഴ്സ് ഗാർഡ് ഓഫ് ഓണർ നൽകി.
അന്ന് അഗ്നിയെടുത്തത് രഞ്ജിത്തിനെ
ആറ്റിങ്ങൽ ∙ രണ്ട് വർഷത്തിനിടെയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലെ രക്ഷാപ്രവർത്തനത്തിനിടെ പൊലിഞ്ഞത് ആറ്റിങ്ങലുകാരായ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. 2023 മേയ് 23ന് കഴക്കൂട്ടം കിൻഫ്ര അപ്പാരൽ പാർക്കിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ കോർപറേഷന്റെ മരുന്ന് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആറ്റിങ്ങൽ സ്വദേശി ജെ.എസ്.
രഞ്ജിത്ത് മരിച്ചു. ചാക്ക അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ആയിരുന്നു രഞ്ജിത്ത്.
രഞ്ജിത്തിന്റെ അപകട മരണത്തിന്റെ ഓർമകൾ ആറ്റിങ്ങലുകാരുടെ മനസ്സിൽ കെട്ടടങ്ങും മുൻപാണ് മറ്റൊരു ആറ്റിങ്ങൽ സ്വദേശിയായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ്.
കുമാർ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലത്ത് വച്ച് മരിച്ചത്. രണ്ട് പേരും സമീപത്തെ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിലും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]