ഗെസ്റ്റ് ഇൻസ്ട്രക്ടർ:
കാസർകോട് ∙ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ഇന്ന് 10നു കോഴിക്കോട് എലത്തൂർ ഗവ.
ഐടിഐയിൽ. യോഗ്യത: എംബിഎ, ബിബിഎ, ഡിപ്ലോമ.
0495–2461898.
അംഗത്വം പുനഃസ്ഥാപിക്കാം
കാസർകോട് ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗ തൊഴിലാളികളിൽ അംശദായം മുടങ്ങിയതിനാൽ 2 തവണയിൽ കൂടുതൽ അംഗത്വം നഷ്ടമായവർക്ക് പുനഃസ്ഥാപിക്കുന്നതിനു അവസരം നൽകുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
മിനി ജോബ് ഡ്രൈവ് 16ന്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 16ന് 10 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും.
പ്രമുഖ സ്ഥാപനങ്ങളിൽ 50ൽ അധികം ഒഴിവുകളുണ്ട്. റജിസ്റ്റർ ചെയ്യാത്തവർക്കും അന്നു രാവിലെ 10നു റജിസ്ട്രേഷൻ നടത്തി പങ്കെടുക്കാം.
9207155700.
അഡ്മിഷൻ നടത്തും
വെസ്റ്റ് എളേരി ∙ ഗവ. ഐടിഐ (വനിത)യിൽ ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിലെ സീറ്റൊഴിവിലേക്കു അഡ്മിഷൻ നടത്തുന്നു.
17ന് മുൻപ് രേഖകൾ സഹിതം ഐടിഐയിൽ എത്തണം. 0467–2341666.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി പാസാകുന്ന പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹനമായി കാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിൽ (സ്പെഷൽ ഇൻസെന്റീവ് സ്കീം ഫോർ എസ്സി സ്റ്റുഡന്റ്സ്) സ്കോളർഷിപ്പിന് ഒന്നാം ഘട്ട
അപേക്ഷ ഇ–ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 31.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ടിടിസി, പോളിടെക്നിക്, ബിരുദ തല കോഴ്സുകൾ, പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദമോ അതിനു മുകളിലുള്ള കോഴ്സുകൾക്ക് പൊതുപരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ബി ഗ്രേഡിൽ കുറയാത്ത മാർക്ക് ലഭിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
അഭിമുഖം 17ന്
കാസർകോട് ∙ ഗവ. ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കു അഭിമുഖം 17ന് 10നു നടത്തും.
സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗക്കാരെയും പരിഗണിക്കും. 04994256440.
സ്പോട് അഡ്മിഷൻ രാജപുരം∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ പ്ലമർ, കോപ്പ ട്രേഡുകളിലെ സീറ്റൊഴിവിലേക്ക് സ്പോട് അഡ്മിഷൻ നടത്തും.
അഭിമുഖം 17ന് 5ന് അകം ഐടിഐ ഓഫിസിൽ. നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം.
9446014805.
അധ്യാപക ഒഴിവ്
ആദൂർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സോഷ്യൽ വർക്ക് അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 10നു ഹയർസെക്കൻഡറി വിഭാഗത്തിൽ. 7293135059.
അഭിമുഖം നാളെ
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയുടെ ഭാഗമായി അണങ്കൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ അനിമൽ എക്സ്റേ യൂണിറ്റിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.
അഭിമുഖം നാളെ 2നു ജില്ലാ പഞ്ചായത്ത് ഓഫിസിൽ. 9447422948.
ഇന്റേൺ നിയമനം കാസർകോട് ∙ ജില്ലാ സാമൂഹികനീതി ഓഫിസിൽ സ്കീം മാനേജ്മെന്റ്, ഡിജിറ്റൽ ആൻഡ് ഐടി വിഭാഗങ്ങളിൽ സ്റ്റൈപൻഡോടെ ഇന്റേണുകളെ നിയമിക്കുന്നു. രേഖകൾ സഹിതം 18ന് 11ന് അകം ജില്ലാ സാമൂഹികനീതി ഓഫിസിൽ അഭിമുഖത്തിന് എത്തണം.
04994–255074. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]