കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ കോർപറേഷന്റെ നേതൃത്വത്തിൽ നിർമിച്ച തുമ്പൂർമുഴി യൂണിറ്റുകളുടെ ഉദ്ഘാടനം കലക്ടറേറ്റ് വളപ്പിൽ മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന്റെ സഹായത്തോടെ 60 ലക്ഷം രൂപ വിനിയോഗിച്ച് 10 യൂണിറ്റുകളാണ് നിർമിച്ചത്.
ജൈവമാലിന്യ സംസ്കരണത്തിന് ഏറെ ഗുണകരമാകുന്ന മികച്ച സംവിധാനമാണ് തുമ്പൂർമുഴി കംപോസ്റ്റിങ് രീതി. എഡിഎം മുഹമ്മദ് റഫീഖ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.രാകേഷ്, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ, എഎക്സി അശ്വതി, ക്ലീൻ സിറ്റി മാനേജർ ജീവൻ രാജ്, ഹെൽത്ത് ഇൻസ്പെക്ടർ ഡെയ്സൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]