കോഴിക്കോട് ∙ ഗൂഢാലോചന നടത്തി മനഃപൂർവമാണ് ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൂറൽ എസ്പി കഴിഞ്ഞ ദിവസം ഏതു യോഗത്തിലാണ് പോയത്? പരിപാടിയുടെ സംഘാടകർ ആരായിരുന്നു.
സ്വാഗത പ്രാസംഗികൻ ആരായിരുന്നു. ഏതു യോഗത്തിലേക്കാണ് സിപിഎം പൊലീസുകാരെ അയയ്ക്കുന്നത്? സേവദർശന്റെ പരിപാടിയിലേക്കാണോ? ആർഎസ്എസിന്റെ പരിപാടിയിലാണോ എസ്പി സംസാരിക്കുന്നത്? ആരാണ് ഇവരെ വിട്ടത്? എന്തും ചെയ്യാമെന്ന നിലയിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ പോകുകയാണ്.
ഇത് ആവർത്തിക്കാൻ പാടില്ല. ഇതൊന്നും നോക്കി നിൽക്കില്ലെന്നും സതീശൻ പറഞ്ഞു.
ആയിരത്തോളം പേരുണ്ടായിരുന്ന യുഡിഎഫ് പ്രകടനത്തെ പൊലീസ് തടുത്തു നിർത്തുകയായിരുന്നു.
അൻപതു പേർ മാത്രമുണ്ടായിരുന്ന സിപിഎമ്മുകാരെയായിരുന്നു പൊലീസ് മാറ്റേണ്ടിയിരുന്നത്. യുഡിഎഫുകാരെ തടുത്ത് നിർത്തിയിട്ടാണ് എസ്പി പറഞ്ഞതു പോലെ ലാത്തി ചാർജിന് ഉത്തരവില്ലാതെ പൊലീസുകാർ തലയ്ക്കും മുഖത്തും അടിച്ചത്.
ഡിവൈഎസ്പിയാണോ ഗ്രനേഡ് എറിയുന്നതെന്നും സതീശൻ ചോദിച്ചു.
ആൾക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ നടപടിക്രമമുണ്ട്.
ആളില്ലാത്ത സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകൾ പിരിഞ്ഞു പോകുന്നത്. ഒരു പ്രവർത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്.
ആ പ്രവർത്തകന്റെ മുഖമാണ് തകർന്നത്. ഒരു സീനിയർ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്.
സീനിയർ ഉദ്യോഗസ്ഥൻ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണ്.
അതൊക്കെ കൈകാര്യം ചെയ്യും. ഷാഫി പറമ്പിലിനെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചന അന്വേഷിക്കണം.
മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]