ന്യൂഡൽഹി: മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ആത്മഹത്യയിൽ ആർഎസ്എസിനെതിരെ ആരോപണവുമായി എഐസിസി. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജി എന്ന എഞ്ചിനീയർ, ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം മൂലമാണ് ജീവനൊടുക്കിയത് എന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയതായി എഐസിസി ചൂണ്ടിക്കാട്ടി.
എന്നാൽ, പോലീസ് എഫ്ഐആറിൽ നിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ദുരൂഹമാണ്. വിഷയത്തിൽ ആർഎസ്എസിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും എഐസിസി വക്താവ് പവൻ ഖേര പ്രസ്താവനയിൽ പറഞ്ഞു.
അനന്തുവിൻ്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി കോട്ടയം സ്വദേശിയായ അനന്തു അജിയുടെ ആത്മഹത്യയിൽ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തെ തുടർന്നാണ് അനന്തു ജീവനൊടുക്കിയത്.
ഒന്നിലധികം ആർഎസ്എസ് പ്രവർത്തകർ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അനന്തു ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർഎസ്എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അനന്തു വെളിപ്പെടുത്തിയത് ശരിയാണെങ്കിൽ അത് ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]