കോഴിക്കോട് ∙ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാർക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതൽ അക്ലോത്ത്നട
വരെ 2.6 കിലോമീറ്റർ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് മാർക്കിങ് നടത്തിയത്. സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരികൾ, വീട്ടുടമകൾ എന്നിവരുമായി ജനപ്രതിനിധികൾ സംസാരിച്ചു.
സ്ഥലം നഷ്ടപ്പെടുന്നവരുടെ മതിലുകൾ പുനർനിർമിക്കാനും വ്യാപാര സ്ഥാപനങ്ങൾ അറ്റകുറ്റപ്പണി നടത്താനും നേരത്തെ തീരുമാനമായിരുന്നു.
വടകര മുതൽ വില്യാപ്പള്ളി വഴി ചേലക്കാട് വരെ റോഡ് 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന പ്രവൃത്തി മറ്റുഭാഗങ്ങളിൽ നേരത്തെ ആരംഭിച്ചിരുന്നു. 61.71 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
കെ.കെ.രമ എംഎൽഎക്കൊപ്പം നഗരസഭ ചെയർപഴ്സൻ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി.കെ.സതീശൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബിജു, കൗൺസിലർമാരായ കെ.നളിനാക്ഷൻ, എൻ.കെ.പ്രഭാകരൻ, പി.കെ.സി.അഫ്സൽ, സി.കെ.ശ്രീജിന, നിഷ മനീഷ്, പി.ടി.സത്യഭാമ എന്നിവരും കെആർഎഫ്ബി ഉദ്യോഗസ്ഥരും മാർക്കിങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]