മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ദീപൻ മുരളി തൻ്റെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കാലം ഓർത്തെടുക്കുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയും ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ദീപൻ, താൻ നേരിട്ട
വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതകഥ പങ്കുവെക്കുകയാണ്. ബിഗ് ബോസ് ഷോയിൽ പോലും താൻ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടില്ലെന്ന് ദീപൻ വ്യക്തമാക്കുന്നു.
“എൻ്റേത് ഒരു സാധാരണ കുടുംബമായിരുന്നു. അച്ഛന് വലതുകൈ ഇല്ലാത്തതിൻ്റെ പരിമിതികളുണ്ടായിരുന്നു.
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഏകദേശം മൂന്നര വർഷത്തോളം അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. വരുമാനമില്ലാത്ത ആ കാലത്ത് അമ്മയും ചേട്ടനും അമ്മൂമ്മയും ഞാനുമായിരുന്നു വീട്ടിൽ.
എവിടെയെങ്കിലും എത്തണമെന്നും പണമുണ്ടാക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനായി കോഴിയെയും ആടിനെയുമൊക്കെ വളർത്തിയിട്ടുണ്ട്.
വീട്ടിൽ നന്നായി പഠിച്ചിരുന്ന എനിക്ക് പത്താം ക്ലാസിൽ പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. അതോടെ വീട്ടുകാർ നിരാശയിലായി.
അക്കാലത്ത് മാർക്ക് കുറഞ്ഞവർക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാൻ പ്രയാസമായിരുന്നു. അതിനാൽ ഓപ്പൺ സ്കൂളിലാണ് തുടർന്ന് പഠിച്ചത്.
കലാരംഗത്ത് വരണമെന്നായിരുന്നു എൻ്റെ ഏറ്റവും വലിയ ആഗ്രഹം. അതിനിടയിൽ പല ജോലികളും ചെയ്തു.
മത്സ്യമാർക്കറ്റിൽ കണക്കെഴുതാനും ചെറിയ ശമ്പളത്തിൽ കടയിൽ ജോലി ചെയ്യാനും പോയിട്ടുണ്ട്. വിറക് കച്ചവടം വരെ ചെയ്തിട്ടുണ്ട്.
പ്രീഡിഗ്രി വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ വാങ്ങി പഠിച്ചാണ് പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഫസ്റ്റ് ക്ലാസ് നേടിയത്. പിന്നീട് ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചു.
ആ സമ്പാദ്യം ഉപയോഗിച്ചാണ് മൾട്ടിമീഡിയ ആൻഡ് ഫിലിം മേക്കിംഗ് പഠിക്കാൻ പോയത്. പഠനത്തോടൊപ്പം ജോലിയും തുടർന്നു.
അന്ന് പഠനത്തിൽ മികവ് പുലർത്തിയ അഞ്ച് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാൻ. 2012-ൽ ഒരു സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്,” എന്നും ദീപൻ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]