മെച്ചപ്പെട്ട മൺസൂണാണ് ഇന്ത്യൻ കാർഷിക സമ്പദ്ഘടനയുടെ അടിത്തറ.
എന്നാൽ ആഗോള താപനഫലമായി തീവ്രമഴയും അധികമഴയും വർധിച്ചാൽ കാർഷിക മേഖലയ്ക്കു തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പാണ് ഈ വർഷത്തെ മഴക്കാലത്തിന്റെ ബാക്കിപത്രം. ഖരിഫ് സീസൺ എന്ന് അറിയപ്പെടുന്ന മൺസൂൺ കാലത്തു വെള്ളം ഏറെ ആവശ്യമുള്ള അരിയും പരുത്തിയും മറ്റുമാണ് രാജ്യത്തു കൃഷി ചെയ്യുന്നത്.
മെച്ചപ്പെട്ട മൺസൂൺ ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്ന ഉത്തരേന്ത്യൻ കൃഷിഭൂമികളിലേക്കു മൺസൂണിന്റെ അന്തിമഘട്ടത്തിൽ പെയ്തിറങ്ങിയ അധിക മഴയാണു വിനയായത്.
ഡൽഹിയിലും പഞ്ചാബിലും മറാത്ത്വാഡയിലും പ്രളയജലം കൃഷിനാശം വിതച്ചു.
മെച്ചപ്പെട്ട ശൈത്യ– റാബി വിളവുകാലം
എന്നാൽ വരാൻ പോകുന്നത് മെച്ചപ്പെട്ട
റാബി വിളവെടുപ്പു കാലമാണെന്നു കാർഷിക കാലാവസ്ഥാ രംഗത്തെ വിദഗ്ധർ പറഞ്ഞു. ഒക്ടോബർ മുതൽ മാർച്ച് വരെ മഴയില്ലാത്ത റാബി കാലത്ത് മഞ്ഞിലെ ഈർപ്പം വലിച്ചെടുത്തു വളരുന്നവയാണ് ഗോതമ്പും കടുകും സൂചിഗോതമ്പും മറ്റും.
ലാ നിന പ്രതിഭാസം മൂലം ഇത്തവണ ശൈത്യകാലം കഠിനമാകുമെന്നാണു പ്രവചനം. ഇത് റാബി വിളകൾക്കു കരുത്തേകും.
പ്രതീക്ഷിയോടെ കൃഷി
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് ഇത്തവണ ദീർഘകാല ശരാശരിയുടെ 108 % മഴയാണ് രാജ്യമെങ്ങും ലഭിച്ചത്.
ഇത് ഏറെ മെച്ചപ്പെട്ട ഖരിഫ് സീസണിലേക്കാണ് കാർഷിക മേഖലയെ നയിച്ചത്.
ശരാശരി. 86.8 സെമീ ലഭിക്കേണ്ട
സ്ഥാനത്തു 93.7സെന്റീമീറ്റർ മഴ കിട്ടിയത് അണക്കെട്ടുകളുടെയും സംഭരണികളുടെയും നില മെച്ചപ്പെടുത്തി. 8% അധികമഴ കിട്ടിയതോടെ ജലക്ഷാമം നേരിടുന്ന പഞ്ചാബിലും മറ്റും ഭൂഗർഭ ജലനിരപ്പ് ഉയർന്നു.
1901 മുതൽ 2025വരെയുള്ള ഒന്നേകാൽ നൂറ്റാണ്ടിനിടെ ലഭിച്ച 38–ാമത്തെ ഏറ്റവും ഉയർന്ന മഴയാണ് ഇതെന്നും കാലാവസ്ഥാ വിഭാഗം വിശദീകരിക്കുന്നു.
മൺസൂണിനെ മാത്രം ആശ്രയിച്ചു കൃഷി നടത്തുന്ന പ്രദേശങ്ങളിൽ മാത്രം ദീർഘകാലശരാശരിയുടെ 122% മഴ ലഭിച്ചതായാണ് കണക്ക്. രാജ്യത്തിന്റെ ഉത്തര–പശ്ചിമ മേഖലയിൽ 127 %, മധ്യഭാരതത്തിൽ 115%, ദക്ഷിണേന്ത്യ110% എന്നിങ്ങനെയും മഴ ലഭിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കുറഞ്ഞു–80%. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]