കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ കവറിൽ പുകവലിക്കുന്ന ചിത്രം ഉപയോഗിച്ചതിനെതിരെയായിരുന്നു ഹർജി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കവർ ചിത്രത്തിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ പ്രധാന വാദം.
എന്നാൽ, അനാവശ്യ കാര്യങ്ങൾക്കായി പൊതുതാൽപര്യ ഹർജികൾ ദുരുപയോഗം ചെയ്യരുതെന്ന് കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ചിത്രം പ്രതീകാത്മകമായി മാത്രമാണ് ഉപയോഗിച്ചതെന്നും നിയമപരമായ അറിയിപ്പ് പുറംചട്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]