ഇന്ന്
∙ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
വൈദ്യുതി മുടക്കം
കൊരട്ടി ∙ നാലുകെട്ട് ഹെൽത്ത് സെന്റർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സ്പോട് അഡ്മിഷൻ
വരവൂർ∙ ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഡ്രൈവർ കം മെക്കാനിക് ട്രേഡിൽ പട്ടികവിഭാഗത്തിൽ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 10.30ന് ഐടിഐ ഓഫിസിൽ നടക്കും.
വോക്കത്തൺ നാളെ
തൃശൂർ ∙ കാഴ്ച പരിമിതരുടെ സുരക്ഷയെ സംബന്ധിച്ചും മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം ലക്ഷ്യം വച്ച് 14ന് രാവിലെ 8.30ന് സ്വരാജ് റൗണ്ടിൽ വോക്കത്തൺ നടത്തും.
ട്രസ്റ്റ് ഫോർ റീട്ടെയ്ലേഴ്സ് ആൻഡ് റീട്ടെയ്ൽ അസോഷ്യേറ്റ്സ് ഓഫ് ഇന്ത്യ, ലയൺസ് ക്ലബ് ഓഫ് തൃശൂർ, ദർശന സർവീസ് സൊസൈറ്റി എന്നിവ സംയുക്തമായി നടത്തുന്ന വോക്കത്തൺ തെക്കേ ഗോപുര നടയിൽ ഡിഐജി ഹരിശങ്കർ ഫ്ലാഗ് ഓഫ് ചെയ്യും. വോക്കത്തണിനു ശേഷം നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും.
ടി.ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും.
അൻപതോളം കാഴ്ചപരിമിതർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ വെളുത്ത വടി വിതരണം ചെയ്യുമെന്ന് ഫാ.തോമസ് കടമ്പാട്ടുപറമ്പിൽ, സി.സി.ബിജു, ഡൊമിനിക് തോമസ് എന്നിവർ അറിയിച്ചു. അധ്യാപക ഒഴിവ്
തൃശൂർ ∙ വില്ലിടം ഹയർസെക്കൻഡറി സ്കൂളിൽ ജ്യോഗ്രഫിയിൽ താൽക്കാലിക അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]