കാലാവസ്ഥ
∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
ലാബ് ടെക്നിഷ്യൻ
ഉടുമ്പന്നൂർ∙ തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ഇന്റർവ്യൂ 15ന് 11ന് ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ നടത്തും.
കേരള പാര മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ നിർബന്ധമാണ്. ഉടുമ്പന്നൂർ പഞ്ചായത്തിൽ സ്ഥിര താമസക്കാർക്കും ലാബിൽ ജോലി ചെയ്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന.
ഡിപ്ലോമ ഇൻ എംഎൽടി അല്ലെങ്കിൽ ബിഎസ്സി എംഎൽടിയാണ് യോഗ്യത.
യുജിസി നെറ്റ് പരിശീലനം
കട്ടപ്പന∙ ന്യൂനപക്ഷ വിദ്യാർഥികൾക്കായി കട്ടപ്പന ഗവ. കോളജിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ചേർന്ന് സൗജന്യ യുജിസി നെറ്റ് പരിശീലനം സംഘടിപ്പിക്കും.
ഹ്യുമാനിറ്റീസ് ജനറൽ പേപ്പർ, മലയാളം എന്നീ കോഴ്സുകൾക്കാണ് ക്ലാസ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും അവസാന വർഷ പിജി പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും ഒന്നാം വർഷ പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബിപിഎൽ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മുൻഗണനയുണ്ട്.
17 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോമും വിശദ വിവരവും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
8075601634.
റീൽസ് മത്സരം
കട്ടപ്പന∙ പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 21ന് കട്ടപ്പനയിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സമൂഹ നടത്തത്തോടനുബന്ധിച്ച് റീൽസ് മത്സരം നടത്തും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുവിഭാഗങ്ങൾക്കുമായി പ്രത്യേക മത്സരം നടക്കും.
മികച്ച റീലിന് 10,000 രൂപ കാഷ് അവാർഡ് നൽകും. സമൂഹ നടത്തത്തിന് പിന്തുണ നൽകുന്നതും ലഹരി വിരുദ്ധ സന്ദേശം പകരുന്നതുമായ റീലുകളാണ് പരിഗണിക്കുന്നത്.
ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള റീലുകളാണ് അയയ്ക്കേണ്ടത്. ഒരാൾക്ക് ഒന്നിലധികം റീലുകൾ അയയ്ക്കാം.
ഇതിന് മുൻപ് പ്രസിദ്ധീകരിച്ച റീലുകൾ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.
വിജയിയെ സമ്മേളന വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തല അവാർഡ് നൽകുകയും ചെയ്യും. റീലുകൾ 18നു മുൻപായി 7909231810, 7902394508 എന്നീ നമ്പറുകളിലേക്ക് വാട്സാപ് ചെയ്യണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]