കാലാവസ്ഥ
∙ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
എച്ച്.കെ.ദാമോദരൻ അനുസ്മരണം ഇന്ന്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന എച്ച്.കെ.ദാമോദരൻ അനുസ്മരണം ഇന്ന് വൈകിട്ട് 3ന് കുന്നുമ്മൽ കോട്ടച്ചേരി സഹകരണ ബാങ്ക് ഹാളിൽ നടക്കും.
ചെമ്മനാട് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ഇന്ന്
ചെമ്മനാട് ∙ പഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ലക്ഷ്മി, കാദർ ബദ്രിയ, സി.ടി.അഹമ്മദലി, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
വോക്കത്തൺ 14ന്
വിദ്യാനഗർ ∙ വിദ്യാനഗർ ലയൺസ് ക്ലബ്ബും ആൽഫ പാലിയേറ്റീവ് കെയറും ചേർന്ന് ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന വാക്കത്തൺ റാലി നാളെ വിദ്യാനഗറിൽ നടക്കും.യുവാക്കളെ അനുകമ്പയുള്ള ഹൃദയത്തിനുടമകളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന റാലിയിൽ സമീപ പ്രദേശത്തെ കോളജ്, സ്കൂൾ, എൻസിസി, എഎസ് എസ് നേതാക്കൾ എന്നിവർ അണിനിരക്കും. രാവിലെ 9.30 നു അസാപ് പരിസരത്ത് ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്യും.
10.30ന് വിദ്യാനഗർ ലയൺസ് ക്ലബ്ബിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കുമെന്ന് പ്രസിഡന്റ് പി.എം.മുസ്തഫ, സെക്രട്ടറി പ്രഫ.വി.ഗോപിനാഥൻ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]